Advertisment

വേര്‍ഡി പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി

author-image
athira p
New Update

ബര്‍ലിന്‍: വേതനവര്‍ദ്ധന ആവശ്യപ്പെട്ട് ജര്‍മനിയിലെ ഏറ്റവും ഷലിയ തൊഴിലാളി സംഘടനയായ വേര്‍ഡി നടത്തിയ സൂചനാപണിമുടക്കിനെ തുടര്‍ന്ന് ജര്‍മനിയിലെ പൊതുഗതാഗതം നിശ്ചലമായി. ലക്ഷങ്ങളാണ് പണിമുടക്കില്‍ പങ്കെടുത്തത്. വെള്ളിയാഴ്ച വെളുപ്പിനെ മൂന്നു മണിയ്ക്കാരംഭിച്ച പണിമുടക്ക് 48 മണിക്കൂര്‍ നീണ്ടുനിന്നു. ഫെഡറല്‍ സംസ്ഥാനങ്ങളായ, നോര്‍ത്ത് റൈന്‍ വെസ്ററ്ഫാളിയ, ബാഡന്‍~വുര്‍ട്ടംബര്‍ഗ്, സാക്സണ്‍, നീഡര്‍ സാക്സണ്‍, റൈന്‍ലാന്റ്~ഫാല്‍സ്, ഹെസന്‍ എന്നവിടങ്ങളിലെ 250 അധികം നഗരങ്ങളില്‍ പണിമുടക്കുകള്‍ ബാധിച്ചു. ഇതുകൂടാതെ പരിസ്ഥിതി വാദികളായ ൈ്രഫഡേസ് ഫോര്‍ ഫ്യൂച്ചര്‍" എന്ന സംഘടനയയുടെ ആഹ്വാനത്തെ തുടര്‍ന്ന് പതിനായിരങ്ങള്‍ കാലാവസ്ഥാ സംരക്ഷണത്തിനായി ജര്‍മ്മനിയില്‍ ഉടനീളം പ്രകടനം നടത്തി.

Advertisment

publive-image

സൂചനാ പണിമുടക്കുകളോടെ ഉയര്‍ന്ന വേതനം ആവശ്യപ്പെടുന്ന യൂണിയന്‍ വേര്‍ഡിയും ഇവരെ പിന്തുണച്ചു. ജര്‍മ്മനിയില്‍ മെച്ചപ്പെട്ട ഗതാഗത നയം വേണമെന്ന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജ്വലന എഞ്ചിനുകളുടെ ഉപയോഗം അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ വ്യാപകമായ പദ്ധതി ജര്‍മ്മനിയിലെ ഏറ്റവും ചെറിയ സഖ്യകക്ഷി തടഞ്ഞതിനെ ൈ്രഫഡേ ഫോര്‍ ഫ്യൂച്ചര്‍ വിമര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലായി ഏതാണ്ട് 2,20,000 ത്തിലധികം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുത്ത് രാജ്യത്തുടനീളം പ്രകടനങ്ങളും നടത്തി.

എന്നാല്‍ ഡോര്‍ട്ട്മുണ്ടിലെ സിഗ്നാല്‍ ഇദുന സ്റേറഡിയത്തില്‍ നടന്ന ബുണ്ടസ്ലീഗാ മല്‍സരം വീക്ഷിക്കാന്‍ ഏതാണ്ട് 40,000 ഫുട്ബോള്‍ പ്രേമികളാണ് പണിമുടക്കിനെ അവഗണിച്ച് കാല്‍നടയായി സ്റേറഡിയത്തിലെത്തിയത്. 80,000 ഇരിപ്പിട ശേഷിയുള്ള സ്റേറഡിയത്തില്‍ ജര്‍മനിയിലെ മുന്തിയ ക്ളബായ ബോറുസിയാ ഡോര്‍ട്ട്മുണ്ടും ആര്‍ബി ലൈപ്സിഷും തമ്മിലാണ് ഏറ്റുമുട്ടിയത്. മല്‍സരത്തില്‍ ബോറുസിയാ ഒന്നിനെതിരെ 2 ഗോളുകള്‍ക്ക് വിജയിച്ചു.

Advertisment