Advertisment

ജര്‍മനിയിലെ നഴ്സിംഗ് സേവനങ്ങളില്‍ നിലനില്‍പ്പ് ഭീഷണി ശക്തമാവുന്നു ; നഴ്സുമാര്‍ക്ക് തൊഴിലില്ലാതായാല്‍ ..

author-image
athira p
New Update

ബര്‍ലിന്‍: ജര്‍മനിയിലെ നഴ്സിംഗ് സേവനങ്ങളില്‍ മൂന്നില്‍ രണ്ട് പേരും തങ്ങളുടെ നിലനില്‍പ്പ് ഭീഷണി നേരിടുന്നതായി കണക്കാക്കുന്നു.വര്‍ദ്ധിച്ചുവരുന്ന ചെലവുകളും ജീവനക്കാരുടെ കുറവും കാരണം, കൂടുതല്‍ കൂടുതല്‍ നഴ്സിംഗ് സേവനങ്ങള്‍ ബുദ്ധിമുട്ടിലാണ്. തൊഴില്‍ വിപണിയുടെ അനന്തരഫലങ്ങളെക്കുറിച്ച് വ്യവസായ തൊഴിലുടമകളുടെ അസോസിയേഷനാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

Advertisment

publive-image

പല നഴ്സിംഗ് സേവനങ്ങള്‍ക്കും, വര്‍ദ്ധിച്ചുവരുന്ന ചെലവുകളും ജീവനക്കാരുടെ അഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നു. 2,427 ഔട്ട്പേഷ്യന്റ് കെയര്‍ സര്‍വീസുകള്‍, ഹോംസ്, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയില്‍ ബിപിഎ എംപ്ളോയേഴ്സ് അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയുടെ ഫലമായി വെളിപ്പെട്ടതാണിത്. 77 ശതമാനം പേരും കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ അവരുടെ പ്രവര്‍ത്തന ഫലങ്ങളില്‍ "കാര്യമായ നെഗറ്റീവ് മാറ്റങ്ങള്‍" ഉണ്ടായതായി പറഞ്ഞു. അതുകൊണ്ടുതന്നെ സാമ്പത്തിക നിലനില്‍പ്പ് അപകടത്തിലാണെന്ന് 68 ശതമാനം പേര്‍ വെളിപ്പെടുത്തി.

ഇതുതന്നെ തൊഴില്‍ വിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. "പരിചരണം ആവശ്യമുള്ള ഒരാള്‍ക്ക് ഒരു നഴ്സിംഗ് സേവനമോ സ്ഥലമോ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് നടന്നടുക്കുന്നത്. വിലക്കയറ്റവും താരിഫ് ലോയല്‍റ്റി സ്കീമും മാത്രമല്ല, ജീവനക്കാരുടെ അഭാവം മൂലം വരുമാനത്തിലുണ്ടായ ഇടിവും സാമ്പത്തിക തടസ്സങ്ങള്‍ക്ക് കാരണമായി റിപ്പോര്‍ട്ട് പറയുന്നു.

ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ൈ്രപവറ്റ് പ്രൊവൈഡേഴ്സ് ഓഫ് സോഷ്യല്‍ സര്‍വീസസ് ഇ. 13,000~ത്തിലധികം സജീവ അംഗ സംഘടനകളുള്ള ജര്‍മ്മനിയിലെ സാമൂഹ്യ സേവനങ്ങളുടെ സ്വകാര്യ ദാതാക്കളുടെ ഏറ്റവും വലിയ ലോബിയാണ്. രാജ്യത്തെ പല സ്വകാര്യ പരിചരണ സേവനങ്ങളും നിലനില്‍പ്പ് ഭീഷണി നേരിടുന്നതായി കാണുന്നു. സാമൂഹ്യ സേവനങ്ങളുടെ ൈ്രപവറ്റ് പ്രൊവൈഡേഴ്സ് ഫെഡറല്‍ അസോസിയേഷന്‍, കെയര്‍ സേവനങ്ങള്‍ ഇനി നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ തൊഴില്‍ വിപണിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

91% പുതിയ പേഷ്യന്റിനെ വേണ്ടന്നു വെയ്ക്കുമ്പോള്‍ സമൂഹത്തിന്റെ ദുരന്തമായി മാറുമെന്നാണ് കരുതുന്നത്. വരും വര്‍ഷങ്ങളില്‍ ഏതാണ്ട് 3 ലക്ഷ്യം ആരോഗ്യ ജീവനക്കരുടെ കുറവു വരുമെന്നും അതുകൊണ്ടുതന്നെ ജര്‍മനിയിലെ ആരോഗ്യമേഖല ഏറെ താറുമാറാകുമെന്നുമാണ് ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ൈ്രപവറ്റ് പ്രൊവൈഡേഴ്സ് ഓഫ് സോഷ്യല്‍ സര്‍വീസസ് മുന്നറിയിപ്പായി നല്‍കുന്നത്.

അതേസമയം രാജ്യത്തെ ആരോഗ്യമേഖല പുതുവല്‍ക്കരിക്കുമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹിന്റെ പ്രഖ്യാപനവും പദ്ധതിയും ഭരണകക്ഷികള്‍ക്കുപോലും ദഹിക്കാതെ വരുന്ന സാഹചര്യത്തില്‍ തൊഴില്‍ തേടിയും നഴ്സിംഗ് പഠനത്തിനായും ജര്‍മനിയില്‍ കുടിയേറുന്നവര്‍ക്ക് കൂടുതല്‍ വിലങ്ങുതടി ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.

Advertisment