Advertisment

ജനീവയില്‍ ഇന്ത്യാവിരുദ്ധ പോസ്റ്ററുകള്‍

author-image
athira p
New Update

ന്യൂഡല്‍ഹി: ജനീവയിലെ യുഎന്‍ ആസ്ഥാനത്ത് "ഇന്ത്യാ വിരുദ്ധ' പോസ്റററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷമായതോടെ ഇന്ത്യന്‍ വിദേശ മന്ത്രാലയം സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

Advertisment

publive-image

വിദേശ മന്ത്രാലയത്തിലെ സെക്രട്ടറി സഞ്ജയ് വര്‍മയാണ് സ്വിസ് അംബാസഡറെ വിളിച്ച് പ്രതിഷേധം അറിയിച്ചത്. ജനീവയിലെ യു.എന്‍ കെട്ടിടത്തിന് മുന്നില്‍ അടിസ്ഥാനരഹിതവും ക്ഷുദ്രകരവുമായ ഇന്ത്യാ വിരുദ്ധ പോസ്റററുകള്‍ ഉയര്‍ത്തിയതായി ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

ജനീവയിലെ പോസ്റററുകള്‍ എല്ലാവര്‍ക്കും അനുവദിച്ച സ്ഥലത്താണ് ഉള്ളതെന്നും അത് സ്വിസ് സര്‍ക്കാറിന്റെ അഭിപ്രായപ്രകടനം അല്ലെന്നും സ്വിസ് അംബാസഡര്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ അറിയിച്ചു. ഇന്ത്യയുടെ ആശങ്കകള്‍ അര്‍ഹിക്കുന്ന എല്ലാ ഗൗരവത്തോടെയും അറിയിക്കുമെന്നും അറിയിച്ചു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളും ദളിതരും ആക്രമണങ്ങള്‍ നേരിടുന്നു എന്നാരോപിക്കുന്ന ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ പോസ്റററുകളാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

Advertisment