Advertisment

ഉര്‍ദുഗാനെ നേരിടാന്‍ 'തുര്‍ക്കി ഗാന്ധി '

author-image
athira p
New Update

ഇസ്താംബൂള്‍: ഇരുപത് വര്‍ഷമായി തുര്‍ക്കിയില്‍ ഭരണം തുടരുന്ന റജബ് തയ്യിബ് ഉര്‍ദുഗാനെ നേരിടാന്‍ ഇത്തവണ പ്രതിപക്ഷം രംഗത്തിറക്കുന്നത് തുര്‍ക്കി ഗാന്ധി എന്നു വിളിപ്പേരുള്ള കെമാല്‍ കുച്ദറോഗുവിനെ. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായുള്ള രൂപസാദൃശ്യമാണ് കുച്ദറോഗുവിന് തുര്‍ക്കി ഗാന്ധി എന്നും ഗാന്ധി കെമാല്‍ എന്നും വിളിപ്പേരു കിട്ടാന്‍ കാരണം.

Advertisment

publive-image

സാമ്പത്തിക പ്രതിസന്ധിയുടെയും അടുത്തിടെയുണ്ടായ ഭൂചലനത്തിന്റെയും പശ്ചാത്തലത്തില്‍ ഉര്‍ദുഗാന്റെ നില മുന്‍ തിരഞ്ഞെടുപ്പുകളിലെ സാഹചര്യത്തെ അപേക്ഷിച്ച് പരുങ്ങലിലാണ്. അതിനാല്‍ രണ്ടു പതിറ്റാണ്ടു കാലത്തെ ഉര്‍ദുഗാന്റെ ഏകാധിപത്യ ഭരണത്തിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷ സംഖ്യത്തിന് ഇത്തവണ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വന്‍ജനക്കൂട്ടമാണ് കെമാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കാണപ്പെടുന്നത്. ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെട്ട സഖ്യമാണ് അദ്ദേഹത്തെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുന്നത്.

മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ എഴുപത്തിനാലുകാരന്‍ സിഎച്ച്പിയുടെ പ്രതിനിധിയാണ്. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്ച്.പി. 1990~കളില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടമായി. എന്നാല്‍, കെമാല്‍ കുച്ദറോഗുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണ്.

Advertisment