Advertisment

സ്വന്തം അച്ഛനു പ്രഭു പദവി നേടിക്കൊടുക്കാന്‍ ശ്രമിച്ച ബോറിസ് ജോണ്‍സണ്‍ വിവാദത്തില്‍

author-image
athira p
New Update

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഒഴിഞ്ഞിട്ടും വിവാദങ്ങള്‍ വിട്ടൊഴിയാതെ ബോറിസ് ജോണ്‍സണ്‍. ബ്രിട്ടിഷ് സര്‍ക്കാര്‍ ബഹുമതിയായ നൈറ്റ്ഹുഡിന് (പ്രഭു പദവി) ബോറിസ് ജോണ്‍സണ്‍ ശുപാര്‍ശ ചെയ്ത നൂറോളം പേരുകളില്‍ സ്വന്തം അച്ഛന്‍ സ്ററാന്‍ലി പാട്രിക് ജോണ്‍സണും ഉള്‍പ്പെട്ടതാണ് പുതിയ വിവാദം.

Advertisment

publive-image

സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രിമാര്‍ക്കു പ്രഭുപദവിക്കായി പേരുകള്‍ ശുപാര്‍ശ ചെയ്യാം. മുന്‍പ്രധാനമന്ത്രിമാരായ തെരേസ മേയും ഡേവിഡ് കാമറണും നല്‍കിയ പട്ടികയില്‍ 60 ല്‍ താഴെ ആളുകളെയുണ്ടായിരുന്നുള്ളു. ഋഷി സുനക് സര്‍ക്കാരിനു ജോണ്‍സണ്‍ നല്‍കിയ പട്ടികയില്‍ അതൃപ്തി ഉണ്ടെന്നാണു റിപ്പോര്‍ട്ട്. ശുപാര്‍ശ നിരസിക്കാന്‍ സുനകിന് അധികാരമുണ്ട്.

യൂറോപ്യന്‍ പാര്‍ലമെന്റ് മുന്‍ അംഗം കൂടിയായ സ്ററാന്‍ലി കഴിഞ്ഞവര്‍ഷം ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രിയായിരിക്കെ ബോറിസ് ജോണ്‍സണ്‍ 2020 ല്‍ സഹോദരന്‍ ജോ ജോണ്‍സനു പിയറിജ് പദവി നല്‍കിയതും വിവാദമായിരുന്നു.

Advertisment