മുട്ട, പാല്‍, പഴം എന്നിവയെല്ലാം പതിവായി കഴിക്കുന്ന ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്.
ഇക്കൂട്ടത്തിലെ നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍- ബി6, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് നേന്ത്രപ്പഴം. ഇത് പതിവായി കഴിക്കുന്നത് കൊണ്ടുള്ള മൂന്ന് പ്രയോജനങ്ങള്‍ ഇവയാണ്.
മറ്റു പല പഴങ്ങളെ പോലെയും ആന്റിഓക്സിഡന്റുകളുടെ കലവറയാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന ഡോപമൈന്‍, കാറ്റെച്ചിന്‍ എന്നിവ നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. ഐബിഎസ് (ഇറിറ്റബള്‍ ബവല്‍ സിന്‍ഡ്രോം) എന്ന ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജീവിതശൈലീരോഗമുള്ളവര്‍ എപ്പോഴും ഡയറ്റില്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും.
ചില ഭക്ഷണങ്ങള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ഐബിഎസുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കൂടുതലാളുകളിലുമുള്ള ആരോഗ്യപ്രശ്നമാണ് അസിഡിറ്റി. പ്രധാനമായും ഭക്ഷണം അടക്കമുള്ള ജീവിതരീതികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ തന്നെയാണ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
അസിഡിറ്റിയുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാവുന്നൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. കാരണം, ഇതില്‍ നിന്നുള്ള ആസിഡ് റിഫ്ളക്സ് വളരെ കുറവാണ്. അതുപോലെ മലബന്ധം ഒഴിവാക്കാനും നേന്ത്രപ്പഴം കഴിക്കുന്നതിലൂടെ സഹായകമാകും. .