വന്ധ്യതാപ്രശ്‌നങ്ങള്‍ സ്ത്രീകളും പുരുഷന്മാരുമെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ്. പല ഘടകങ്ങളും വ്യക്തികളെ വന്ധ്യതയിലേക്ക് നയിക്കാറുണ്ട്. ഇതിലൊരു ഘടകമാണ് ജീവിതരീതി.
ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ ഇതിലുള്‍പ്പെടും. ഭക്ഷണമുള്‍പ്പെടെയുള്ളവ മെച്ചപ്പടുത്തുന്നതിലൂടെ വന്ധ്യതയെ ഒരു പരിധി വരെ തടയുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍, മറ്റ് കാരണങ്ങളാല്‍ ഈ പ്രശ്‌നം നേരിടുന്നവരെ സംബന്ധിച്ച് അതിനുള്ള പരിഹാരം തന്നെ വേണം.
ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ എപ്പോഴും ഒരു ഡോക്ടറുടെ നിര്‍ദേശം കൂടി തേടണം. വന്ധ്യതയെ ചെറുക്കാന്‍ ഭക്ഷണത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍...
ഭക്ഷണത്തിലൂടെ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ചിക്കന്‍, സീഫുഡ്, സാല്‍മണ്‍ മത്സ്യം, കാന്‍ഡ് ട്യൂണ, മത്തി എന്നിവയെല്ലാം പ്രോട്ടീന്റെ സ്രോതസുകളാണ്. വെജിറ്റേറിയനാണെങ്കില്‍ സോയ ബീന്‍ പ്രോഡക്ട്‌സ്, പയറുവര്‍ഗങ്ങള്‍, പാലുത്പന്നങ്ങള്‍, ഫോര്‍ട്ടിഫൈഡ് വെജിറ്റേറിയന്‍ വിഭവങ്ങള്‍ എന്നിവയും പകരം വയ്ക്കാം.
കാര്‍ബ്- അഥവാ കാര്‍ബോഹൈഡ്രേറ്റ് ഏവര്‍ക്കുമറിയാം. 'കോംപ്ലക്‌സ് കാര്‍ബ്' എന്നൊരു വിഭാഗമുണ്ട്. ബ്രഡ്, വൈറ്റ് റൈസ്, കുക്കീസ്, കേക്ക് എന്നിങ്ങനെയുള്ള വിഭവങ്ങളിലെല്ലാമുള്ള 'റിഫൈന്‍ഡ് കാര്‍ബ്'ന് പകരം ഇത് കാര്യമായി ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കണം. പയറുകള്‍, ധാന്യങ്ങള്‍, പല പച്ചക്കറികള്‍, ബീന്‍സ് എന്നിവയെല്ലാം അതില്‍പ്പെടും.
ചില ഭക്ഷണങ്ങളില്‍ 'ട്രാന്‍സ് ഫാറ്റ്' അല്ലെങ്കില്‍ 'അണ്‍-സാച്വറേറ്റഡ് ഫാറ്റ്' അടങ്ങിയിരിക്കും. ഇവ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണം.
ബേക്ക് ചെയ്ത് പാക്കറ്റില്‍ വരുന്ന വിഭവങ്ങള്‍, പൈകള്‍, ഫ്രോസണ്‍ പിസ, ബിസ്‌കറ്റ്, റോള്‍സ്, ഫ്രൈസ്- ഫ്രൈഡ് ചിക്കന്‍ പോലുള്ള ഫ്രൈഡ് ഫുഡ്‌സ് എന്നിവയെല്ലാമാണത്.
ആന്റി-ഓക്‌സിഡന്റ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം. ഇതും വന്ധ്യതയെ ചെറുക്കും.
ബ്രൊക്കോളി, ചീര, ക്യാരറ്റ്, ഉരുളക്കിഴങ്ങ്, കാബേജ്, അവക്കാഡോ, ബീറ്റ്‌റൂട്ട്, മുള്ളങ്കി, ലെറ്റൂസ്, മധുരക്കിഴങ്ങ്, മത്തന്‍ എന്നിവയെല്ലാം ആന്റി-ഓക്‌സിഡന്റസ് അടങ്ങിയവയാണ്.
കൊഴുപ്പ് നന്നായി അടങ്ങിയ പാല്‍, കട്ടിത്തൈര് എന്നിവ കഴിക്കാം.
റിഫൈന്‍ഡ് കാര്‍ബ്'ഉം പരമാവധി ഒഴിവാക്കണം. വൈറ്റ് പാസ്ത, ബ്രഡ്, വൈറ്റ് റൈസ് എന്നിവയെല്ലാം 'റിഫൈന്‍ഡ് കാര്‍ബ്'ന് ഉദാഹരണമാണ്.