എനർജി വേണോ? ദിവസവും ബദാം കുതിര്‍ത്ത് കഴിച്ചോളൂ...

author-image
neenu thodupuzha
New Update

വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം, റൈബോഫ്‌ലേവിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് ബദാം.

Advertisment

ദിവസവും ബദാം കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജത്തോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. പിഎംഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും. ദിവസവും ബദാം കുതിര്‍ത്ത് കഴിച്ചാലുള്ള ചില ആരോഗ്യം ഗുണങ്ങൾ...

publive-image

ബദാമില്‍ കാണപ്പെടുന്ന മോണോസാചുറേറ്റഡ് കൊഴുപ്പ് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ദീര്‍ഘനേരം നമ്മെ വിശപ്പ് അനുഭവപ്പെടാതെ നിലനിര്‍ത്തുകയും ചെയ്യും.  ഭാരം കുറയ്ക്കാന്‍ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഗുണം ചെയ്യും.

publive-image

എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെയും നല്ല എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെയും ബദാം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു.

ബദാമിലെ വിറ്റാമിന്‍ ഇ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ഓര്‍മശക്തിയെ പ്രോത്സാഹിപ്പിക്കും.  ചര്‍മ്മത്തിനും മുടിക്കും വിറ്റാമിന്‍ ഇ സഹായിക്കുന്നു.

Advertisment