Advertisment

അനധികൃത കുടിയേറ്റക്കാര്‍ മനുഷ്യാവകാശം ചോദിക്കരുത്: സുനക്

author-image
athira p
New Update

ലണ്ടന്‍: അനധികൃതമായി രാജ്യത്തേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ക്ക് മനുഷ്യാവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഇവരെ നാടുകടത്തുന്നത് സ്വന്തം രാജ്യത്തേക്കായിരിക്കുമെന്ന് യാതൊരു ഉറപ്പുമുണ്ടാകില്ലെന്നും സുനക് വ്യക്തമാക്കി.

Advertisment

publive-image

അനധികൃതമായി എത്തിയവര്‍ക്ക് നിയമപരമായ ഒരു ആനുകൂല്യവും കിട്ടില്ല. സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെടാന്‍ അവസരം കിട്ടില്ല. എന്നാല്‍, ഈ രാജ്യത്ത് തുടരാനും സാധിക്കില്ല. അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കി, ഒരാഴ്ചയ്ക്കുള്ളില്‍ നാടുകടത്തും. അതു ചിലപ്പോള്‍ റ്വാണ്ട പോലെ ഏതെങ്കിലും മൂന്നാം രാജ്യത്തേക്കുമാകാമെന്നും സുനക് പറഞ്ഞു.

ഇതിനൊപ്പം, ഇങ്ങനെ പിടിക്കപ്പെടുന്നവര്‍ക്ക് പിന്നീടൊരിക്കലും യുകെയില്‍ മാത്രമല്ല, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കും പ്രവേശനം അനുവദിക്കാത്ത വിധത്തില്‍ വിലക്കേര്‍പ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ചെറിയ ബോട്ടുകളില്‍ ഇംഗ്ളീഷ് ചാനല്‍ കടന്ന് ബ്രിട്ടനിലെത്താന്‍ നിരവധി പേരാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ചെറുബോട്ടുകളില്‍ കൂടി കടല്‍മാര്‍ഗം 45,000ത്തോളം കുടിയേറ്റക്കാരാണ് രാജ്യത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 മുതല്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഇങ്ങനെ വരാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പുതിയ ബില്‍ കൊണ്ടുവരാന്‍ തയാറെടുക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ബില്ലിനെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

Advertisment