Advertisment

പുടിനുള്ള അറസ്ററ് വാറന്റ് ടോയ്ലറ്റ് പേപ്പറെന്ന് റഷ്യ

author-image
athira p
New Update

മോസ്കോ: അന്താരാഷ്ട്ര കോടതി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെതിരേ പുറപ്പെടുവിച്ച അറസ്ററ് വാറന്റ് വെറും ടോയ്ലറ്റ് പേപ്പറെന്ന് റഷ്യയുടെ മുന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവ്.

Advertisment

publive-image

ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കോടതിയുടെ അധികാരപരിധി മോസ്കോ അംഗീകരിക്കുന്നില്ലെന്നും, അതിനാല്‍ വാറന്റ് നിയമപരമായി അസാധുവാണെന്നും റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചു.

റഷ്യ ഐ.സി.സി അംഗമല്ല. ഐ.സി.സിയുടെ തീരുമാനങ്ങള്‍ റഷ്യയെ സംബന്ധിച്ച് യാതൊരു അര്‍ത്ഥവുമില്ലെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നീക്കത്തെ റഷ്യന്‍ പ്രതിപക്ഷ നേതാക്കള്‍ സ്വാഗതം ചെയ്തു.

യുക്രേനിയന്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിന് പുടിനെതിരെ അറസ്ററ് വാറണ്ട് പുറപ്പെടുവിച്ചതായി ഐ.സി.സി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. റഷ്യയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പ്രസിഡന്‍ഷ്യല്‍ കമ്മീഷണര്‍ മരിയ എല്‍വോവ~ബെലോവക്കെതിരെയും സമാനമായ കുറ്റങ്ങള്‍ ചുമത്തി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Advertisment