Advertisment

ക്രിമിയയില്‍ പുടിന്റെ മിന്നല്‍ സന്ദര്‍ശനം

author-image
athira p
New Update

മോസ്കോ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്ററ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ക്രിമിയ സന്ദര്‍ശിച്ചു. ഇപ്പോഴത്തെ അധിനിവേശം തുടങ്ങുന്നതിനു മുന്‍പേ യുക്രെയ്നില്‍ നിന്ന് പിടിച്ചെടുത്ത് റഷ്യ സ്വന്തം പ്രവിശ്യയാക്കി മാറ്റിയ പ്രദേശമാണ് ക്രിമിയ.

Advertisment

publive-image

ക്രിമിയയെ റഷ്യ കൂട്ടിച്ചേര്‍ത്ത് ഒമ്പത് വര്‍ഷം തികയുന്നവേളയിലാണ് പുടിന്റെ മിന്നല്‍ സന്ദര്‍ശനം. ഇവിടെ ഒരു സ്കൂളും കുട്ടികളുടെ കലാകേന്ദ്രവും പുടിന്‍ ഉദ്ഘാടനം ചെയ്തു.

നേരത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പുടിന്‍ അറിയിച്ചത്. എന്നാല്‍, കാറോടിച്ച് ക്രിമിയയിലെ ഏറ്റവും വലിയ നഗരത്തില്‍ പുടിനെത്തുകയായിരുന്നു.

Advertisment