Advertisment

അയര്‍ലണ്ടിലെ ആരോഗ്യമേഖല അരക്ഷിതാവസ്ഥയിലാണെന്ന മുന്നറിയിപ്പുമായി ഐ എന്‍ എം ഓ

author-image
athira p
New Update

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ആശുപത്രികളും ആരോഗ്യ സംവിധാനങ്ങളും തീര്‍ത്തും സുരക്ഷിതമല്ലാതായിരിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐഎന്‍എംഒ. കോവിഡ് ബാധിതരേറുന്നതു മൂലം രോഗികള്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷിതമല്ലാത്തയിടമായി ആശുപത്രികള്‍ മാറിയിരിക്കുകയാണ്. അതേസമയം പകര്‍ച്ചവ്യാധി അവസാനിച്ചുവെന്ന മട്ടിലുള്ള സര്‍ക്കാരിന്റെ പോക്ക് വല്ലാതെ ആശങ്കപ്പെടുത്തുന്നതാണെന്നും ഐഎന്‍എംഒ പറഞ്ഞു.

Advertisment

publive-image

ആതുരാലയങ്ങള്‍ സുരക്ഷിതമല്ലെന്ന് വര്‍ധിച്ചുവരുന്ന കോവിഡ് കേസുകള്‍ തെളിയിക്കുന്നതായി ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ പറഞ്ഞു. ആശുപത്രികളിലും ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളിലും ഇപ്പോള്‍ നടക്കുന്നത് അസാധാരണ യുദ്ധമാണ്. ഇത് സര്‍ക്കാര്‍ കാണുന്നില്ല.പാന്‍ഡെമിക് അവസാനിച്ചിട്ടില്ലെന്നതാണ് പ്രധാന കാര്യം.

അയര്‍ലണ്ടിലെ ആശുപത്രികള്‍ സുരക്ഷിതമല്ലെന്ന് അവിടുത്തെ ജീവനക്കാര്‍ ഒന്നടങ്കം ട്രേഡ് യൂണിയനോട് പരാതിപ്പെടുകയാണ്. സമീപ ദിവസങ്ങളിലായി ആയിരക്കണക്കിന് കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രികളുടെ എണ്ണം 1,500 ആയി ഉയര്‍ന്നു. എച്ച്എസ്ഇയുടെ കണക്കുകള്‍ തന്നെ ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. എച്ച്എസ്ഇയും സര്‍ക്കാരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള പ്രധാനമാര്‍ഗമായി മാസ്‌ക് ഉപയോഗം വര്‍ധിപ്പിക്കുന്നത് പോലുള്ള ലളിതമായ നടപടികളാണ് ഉണ്ടാകേണ്ടതെന്ന് അവര്‍ പറഞ്ഞു.

Advertisment