Advertisment

ഡാം സന്ദർശിക്കാൻ പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടം;  ട്രക്ക് ശരീരത്തിൽ കയറിയിറങ്ങി  ബംഗളുരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ. നേതാവുമായിരുന്ന ബിമൽ കൃഷ്ണ (24)  ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു.

Advertisment

കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു.

publive-image

തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം.

സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ബിമൽ.

യൂണിയൻ ഭാരവാഹി, കലാ സാംസ്‌കാരിക പ്രവർത്തകൻ,  എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകനാണ്.

Advertisment