Advertisment

സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ തെളിവെടുപ്പിന് കൊണ്ടുപോകവെ ചില്ലിൽ തലയിടിപ്പിച്ച് പീഡന കേസ് പ്രതിയുടെ പരാക്രമം; പ്രതി മൂന്നു പേരുടെ കൊലപാതകത്തിലും പിടിയിലായിട്ടുള്ളയാൾ

author-image
neenu thodupuzha
New Update

വയനാട്:  സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലിൽ സ്വയം തല ഇടിച്ചു പരാക്രമം നടത്തി പീഡനക്കേസ് പ്രതി.

Advertisment

അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനെ തെളിവെടുപ്പിന് സ്‌റ്റേഷനിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് സംഭവം.

publive-image

കേസിൽ പതിനഞ്ചാം പ്രതിയാണ് ഇയാൾ. തലയ്ക്ക് പരിക്കേറ്റ പ്രതിയെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി.

വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന് പ്രതി മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു.

തമിഴ്നാട് അമ്പലമൂലയിൽ 3 പേരെ കൊന്ന കേസിലെ പ്രതി കൂടിയാണ് ലെനിൻ. ഇയാളെ ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

Advertisment