Advertisment

എണ്ണവില നൂറു ഡോളറിനു മുകളിലെത്തില്ലെന്ന് പ്രവചനം

author-image
athira p
New Update

വാഷിങ്ടണ്‍: ഈ വര്‍ഷം എണ്ണവില ബാരലിന് 100 ഡോളര്‍ എത്തില്ലെന്ന് ഗോള്‍ഡ്മാന്‍ സാച്ചസിന്റെ കണക്കുകൂട്ടല്‍. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യ നിഴലില്‍ നില്‍ക്കുന്നതാണ് ഇതിനു കാരണം.

Advertisment

publive-image

യു.എസിലെ രണ്ട് ബാങ്കുകളുടെ തകര്‍ച്ചയും സ്വിറ്റ്സര്‍ലന്‍ഡിലെ ക്രെഡിറ്റ് സ്വിസിലെ പ്രതിസന്ധിയും ലോകത്ത് മാന്ദ്യമുണ്ടാക്കുമെന്ന ആശങ്ക തുടരുകയാണ്. ഇതോടെയാണ് മുന്‍ പ്രവചനത്തില്‍ മാറ്റം വരുത്തി എണ്ണവില 100 ഡോളറില്‍ എത്തില്ലെന്ന് ഗോള്‍ഡ്മാന്‍ സാച്ചസ് പറഞ്ഞിരിക്കുന്നത്.

ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബ്രെന്റ് ക്രൂഡിന്റെ വില വീണ്ടും 100 ഡോളര്‍ തൊടുമെന്നായിരുന്നു മുന്‍ പ്രവചനം. പുതിയ വിലയിരുത്തലനുസരിച്ച് എണ്ണവില 94 ഡോളര്‍ കടക്കില്ല. 2024ല്‍ എണ്ണവില ബാരലിന് 97 ഡോളറിലേക്ക് എത്തുമെന്നും കണക്കാക്കുന്നു.

സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്ക പരന്നതോടെ ബ്രെന്റ് ക്രൂഡോയില്‍ 80 ഡോളറിന് താഴേക്കു പോയിരുന്നു. വെസ്ററ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന്റെ വില 70 ഡോളറിനും താഴെയെത്തിയിരുന്നു.

യു.എസിലെ 41 ശതമാനം ആളുകളും മാന്ദ്യം നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുവെന്നാണ് സഎന്‍ബിസി നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നത്.

Advertisment