Advertisment

ചൈനയുടെ 12~ഇന നിര്‍ദേശങ്ങള്‍ പുറത്തുവിടാതെ റഷ്യ

author-image
athira p
New Update

മോസ്കോ: യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടു വച്ച 12~ഇന നിര്‍ദേശങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ റഷ്യ വിസമ്മതിച്ചു. അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ഈ വിഷയം ചര്‍ച്ച ചെയ്തെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

Advertisment

publive-image

തിങ്കളാഴ്ച രാത്രി ഇരു നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച നാലു മണിക്കൂറാണ് നീണ്ടത്. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങള്‍ക്കെതിരായ നിലപാടുകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ചൈന ഈ ഉപരോധങ്ങളോടു സഹകരിക്കുന്നുമില്ല.

ചൊവ്വാഴ്ച റഷ്യന്‍ പ്രധാനമന്ത്രി മിഖായേല്‍ മിഷുസ്ററിനുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വര്‍ഷം ഏതെങ്കിലും ഘട്ടത്തില്‍ ചൈന സന്ദര്‍ശിക്കാന്‍ പുടിനെ ക്ഷണിച്ചതായി ഷി പറഞ്ഞു.

യുക്രെയ്നില്‍ നടന്ന അതിക്രമങ്ങള്‍ക്ക് റഷ്യ ഉത്തരവാദിയല്ലെന്ന നിലപാടാണ് ചൈനക്കുള്ളതെന്നാണ് ഷിയുടെ സന്ദര്‍ശനം സൂചിപ്പിക്കുന്നതെന്ന് യു.എസ് സ്റേററ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ അഭിപ്രായപ്പെട്ടു.

അതിനിടെ ഷി മൂന്ന് ദിവസ സന്ദര്‍ശനത്തിനായി റഷ്യയില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷം ചൊവ്വാഴ്ച അപ്രതീക്ഷിത സന്ദര്‍ശനത്തിനായി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ കിയവിലെത്തി. മേയില്‍ ജി സെവന്‍ ഉച്ചകോടിയില്‍ അധ്യക്ഷനാകേണ്ട കിഷിദ യുക്രെയ്ന്‍ തലസ്ഥാനത്ത് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി.

Advertisment