Advertisment

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ഐഫോണ്‍ നിരോധനം

author-image
athira p
New Update

മോസ്കോ: റഷ്യയിലെ സുപ്രധാന പദവികളിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഐഫോണ്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. 2024~ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് പ്രധാനമായും ഈ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ഐഫോണുകള്‍ ഉപേക്ഷിക്കണമെന്നാണ് നിര്‍ദേശം.

publive-image

പാശ്ചാത്യ രഹസ്യാന്വേഷണ എജന്‍സികള്‍ ഐഫോണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്ന ആശങ്കയാണ് നടപടിക്കു കാരണം. പ്രസിഡന്‍ഷ്യല്‍ അഡ്മിനിസ്ട്രേഷന്‍ ഉപ തലവന്‍ സെര്‍ജി കിരിയോങ്ക മോസ്കോയില്‍ നടന്ന ഒരു സെമിനാറിനിടയില്‍ ഉദ്യോഗസ്ഥരോട് ഫോണുകള്‍ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതായി റഷ്യന്‍ മാധ്യമങ്ങള്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ ഒന്നോടെ ഉദ്യോഗസ്ഥര്‍ക്ക് ഫോണുകള്‍ മാറ്റേണ്ടി വരും. ഐഫോണിന് പകരം ആന്‍ഡ്രോയിഡോ ചൈനീസ് സോഫ്റ്റ്വെയറുകളോ റഷ്യന്‍ നിര്‍മ്മിത സോഫ്റ്റ്വെയറായ അറോറയോ ഉപയോഗിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisment