Advertisment

ഭവന പ്രതിസന്ധി മറികടക്കാന്‍ പുതിയ പായ്ക്കേജുമായി സര്‍ക്കാര്‍….

author-image
athira p
New Update

ഡബ്ലിന്‍: ഭവന പ്രതിസന്ധി മറികടക്കാന്‍ പുതിയ പായ്ക്കേജുമായി സര്‍ക്കാര്‍.സോഷ്യല്‍ ഹൗസിംഗ് ശക്തമാക്കുന്നതിനും ടെനന്റ് -ഇന്‍-സിറ്റു സ്‌കീം വിപുലീകരിക്കുന്നതുമടക്കമുള്ള പദ്ധതികളാണ് മന്ത്രിസഭ അംഗീകരിച്ചതെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു. നികുതിയില്‍ മാറ്റം വരുത്തിയും ഭവന വിതരണം വര്‍ധിപ്പിച്ചും വാടകക്കാരെ സഹായിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം.

Advertisment

publive-image

ചെറുകിട ഭൂവുടമകള്‍ വിപണിയിലെത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം ബജറ്റില്‍ നികുതി പാക്കേജ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2007ന് മുമ്പ് നിര്‍മ്മിച്ച വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിന് വേണ്ടി പുനരുദ്ധരിക്കുന്നതിന് ക്രോയി കോനൈത്ത് ഗ്രാന്റ് സ്‌കീം വിപുലീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.വീട്ടിലെ ഒരു റൂം വാടകയ്ക്ക് നല്‍കുന്ന കുടുംബത്തിന് സോഷ്യല്‍ വെല്‍ഫെയര്‍ എന്‍ടൈറ്റില്‍മെന്റുകള്‍ നഷ്ടമാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ 1,500 വീടുകള്‍ വാങ്ങാന്‍ ലോക്കല്‍ അതോറിറ്റികള്‍ക്ക് അനുമതി നല്‍കിയെന്നും വരദ്കര്‍ വിശദീകരിച്ചു.

വിപുലീകരിച്ച ടെനന്റ്-ഇന്‍-സിറ്റു സ്‌കീമിലൂടെ എച്ച് എ പി പിന്തുണയോടെ വാടകയ്ക്കെടുത്ത വീടുകള്‍ കൗണ്‍സിലുകള്‍ക്ക് വാങ്ങിക്കാനാകും. അവ സോഷ്യല്‍ ഹൗസിംഗിനോ നോണ്‍ പ്രോഫിറ്റബിളായി വാടകയ്ക്ക് നല്‍കുന്നതിനോ സംവിധാനമുണ്ടാകും.

വാടകക്കാര്‍ക്ക് തന്നെ അവര്‍ താമസിക്കുന്ന വീടുകള്‍ വാങ്ങുന്നതിനും അവസരമൊരുക്കും. ഇവര്‍ക്കായിരിക്കും പ്രഥമ പരിഗണന നല്‍കുക.സര്‍ക്കാരിന്റെ ഷെയര്‍ ഇക്വിറ്റി സ്‌കീമിലൂടെ അപേക്ഷിച്ച് വീടുകള്‍ വാങ്ങാനാകും.താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സബ്‌സിഡിയോടെ ലോക്കല്‍ അതോറിറ്റി ഹോം ലോണിന് അപേക്ഷിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment