Advertisment

അനധികൃത മണ്ണെടുപ്പ്; മലയാലപ്പുഴയിൽ   മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തു, മൂന്നു പേര്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

പത്തനംതിട്ട: അനധികൃതമായി പാറ കടത്തിയത് സംബന്ധിച്ച പരാതിയിൽ  പോലീസ് നടത്തിയ പരിശോധനയില്‍ മൂന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തു. മൂന്നു പേര്‍ അറസ്റ്റില്‍.

Advertisment

പാറ ഖനനത്തിന് ഉപയോഗിച്ച എസ്‌കവേറ്ററിന്റെ ഓപ്പറേറ്റര്‍ കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ വട്ടത്താമര മുല്ലക്കര കുന്നും പുറത്ത് വീട്ടില്‍ രാഹുല്‍ (32), ടിപ്പര്‍ ഡ്രൈവര്‍മാരായ ഓമല്ലൂര്‍ പുത്തന്‍പീടിക ശ്രീവിലാസം ശ്രീജിത്ത് (39), മലയാലപ്പുഴ താഴം പള്ളിക്കുഴി കൈപ്പുഴമുട്ടില്‍ അജിത് (30) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്.

publive-image

ചേറാടിയില്‍ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും പച്ചമണ്ണ് നീക്കം ചെയ്ത ശേഷം പാറ എസ്‌കവേറ്റര്‍ ഉപയോഗിച്ച് പൊട്ടിച്ചുമാറ്റി കൂട്ടിയിട്ട നിലയിലും ഒരു ടിപ്പര്‍ ലോറിയില്‍ പാറ കയറ്റിക്കൊണ്ടിരിക്കുന്ന നിലയിലുമാണ്  പിടിച്ചെടുത്തത്.

അനുമതി പത്രം ഇല്ലാതെയാണ് ഖനനവും കടത്തും നടന്നുകൊണ്ടിരുന്നത്. തുടര്‍നടപടികള്‍ക്കായി വാഹനങ്ങള്‍ െമെനിങ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്ക് പോലീസ് കൈമാറി.

Advertisment