Advertisment

അന്നു കനാലില്‍ കുടുങ്ങി, ഇന്ന് ജീവനക്കാര്‍ക്ക് 5 വര്‍ഷത്തെ ശമ്പളം ബോണസ്

author-image
athira p
New Update

ലണ്ടന്‍: രണ്ടു വര്‍ഷം മുന്‍പ് സൂയസ് കനാലില്‍ കുടുങ്ങിയതോടെയാണ് എവര്‍ ഗിവണ്‍ എന്ന കപ്പല്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് ഏഴു ദിവസത്തോളം സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസപ്പെടാന്‍ ഇതു കാരണമായിരുന്നു.

Advertisment

publive-image

എന്നാല്‍, ഇപ്പോള്‍ തങ്ങളുടെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ച് വര്‍ഷത്തെ വേതനം ബോണസായി ഒരുമിച്ച് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എവര്‍ ഗിവണ്‍ അധികൃതര്‍.

2021 മാര്‍ച്ച് 23 നാണ് കപ്പല്‍ കുടുങ്ങിയത്. മാര്‍ച്ച് 29ന് ആണ് കപ്പല്‍ കനാലില്‍ നിന്ന് നീക്കിയത്. കുടുങ്ങിയ കപ്പല്‍ ആറ് ദിവസം കൊണ്ട് 54 ബില്യണ്‍ ഡോളറാണ് (ഏകദേശം നാലര ലക്ഷം കോടി രൂപ) ആഗോളവാണിജ്യമേഖലയില്‍ വരുത്തിയ ധനനഷ്ടം. എന്നാല്‍ 2022~ല്‍ റെക്കോഡ് വരുമാനം നേടാന്‍ കമ്പനിക്കു സാധിച്ചതോടെയാണ് ബോണസ് നല്‍കാന്‍ തീരുമാനമായത്.

3100 ജീവനക്കാരാണ് കമ്പനിക്കുള്ളത്. 2022 ഡിസംബറില്‍ 50 മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് എവര്‍ഗ്രീന്‍ പാരിതോഷികമായി നല്‍കിയിരുന്നു. അതിന് പുറമെയാണ് പുതിയ സമ്മാനപ്രഖ്യാപനം. സൂയസ് കനാല്‍ അപകടത്തിന് ശേഷം അക്കൊല്ലം ഡിസംബറില്‍ 40 മാസത്തെ ശമ്പളത്തിന് തുല്യമായ തുക ലാഭവിഹിതമായി കമ്പനി ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നു. കോവിഡ് വിലക്കുകള്‍ നീക്കിയതിനുപിന്നാലെ വന്‍ലാഭമാണ് എവര്‍ഗിവണ്‍ നേടുന്നത്.

Advertisment