Advertisment

ചൈനയുടെ യുക്രെയ്ന്‍ സമാധാന പദ്ധതി റഷ്യ അംഗീകരിച്ചു

author-image
athira p
New Update
ചൈനയുടെ യുക്രെയ്ന്‍ സമാധാന പദ്ധതി റഷ്യ അംഗീകരിച്ചു

മോസ്കോ: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈന മുന്നോട്ടു വച്ച പന്ത്രണ്ടിന പദ്ധതി അടിസ്ഥാനമാക്കി ചര്‍ച്ചകളാകാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍.

Advertisment

publive-image

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് മൂന്നു ദിവസത്തെ റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയതോടെയാണ് റഷ്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പുട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷി, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കിയുമായി ഫോണ്‍ സംഭാഷണം നടത്തിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.

എന്നാല്‍, ചൈനയുടെ നിലപാട് നിഷ്പക്ഷമല്ലെന്നും യുക്രെയ്നില്‍നിന്നു പിന്മാറാന്‍ റഷ്യയ്ക്കുമേല്‍ അവര്‍ സമ്മര്‍ദം ചെലുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു.

സൗദി അറേബ്യയും ഇറാനുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ ചൈന മധ്യസ്ഥത വഹിച്ച പശ്ചാത്തലത്തില്‍, പുട്ടിന്‍ ~ ഷി കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമാണു കല്‍പിക്കപ്പെട്ടത്. എന്നാല്‍, ഷി സെലെന്‍സ്കി സംഭാഷണം നടക്കാതിരുന്നത് ചൈനയുടെ സമാധാനശ്രമങ്ങളില്‍ പ്രതീക്ഷ മങ്ങുകയാണ്.

Advertisment