Advertisment

വേനൽക്കാലത്തെ ആരോഗ്യസംരക്ഷണം; ആയുർവേദം പറയുന്നത്

author-image
athira p
New Update

തിരുവനന്തപുരം : ചുട്ടുപൊള്ളുന്ന വേനലാണ്. വേനൽ കനക്കുന്നതിനൊപ്പം ആരോഗ്യക്ഷയവുമുണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രായമായവർ കൂടുതൽ ശ്രദ്ധിക്കണം. ഹൃദ്രോഗം, പ്രമേഹം, വൃക്കരോഗം എന്നിവയുള്ളവർ ആരോഗ്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ശരീരതാപം വർധിക്കുക, അമിതമായ ക്ഷീണം, ദാഹം, തലവേദന തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്.

Advertisment

publive-image

ചിലർക്ക് തലകറക്കവും മൂത്രത്തിന്റെ അളവു കുറയലും ദഹനത്തകരാറും വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. പ്രായമേറിയവർ ഈ ഘട്ടത്തിൽ നിലവിലുള്ള രോഗങ്ങൾ നിയന്ത്രണവിധേയമാണോ എന്നു നോക്കണം. ശരീരക്ഷീണം കൂടുതലാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. വെയിലേറ്റാൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ട്. ആയുർവേദത്തിൽ ഗ്രീഷ്മ ‌ഋതുചര്യയിൽ പറയുന്ന കാര്യങ്ങൾ വേനൽക്കാലത്ത് അനുവർത്തിക്കാവുന്നതാണ്.

പ്രതിരോധം എങ്ങനെ?

∙ ശുദ്ധമായ തണുത്ത വെള്ളം അധികമായി കുടിക്കുക.

∙ ക്ഷീണം തോന്നുമ്പോൾ മതിയായ വിശ്രമമെടുക്കുക.

∙ ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക.

∙ കാറ്റു കടക്കുന്ന അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

∙ പഴങ്ങൾ അധികമായി കഴിക്കുക. ജൂസ്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കാം.

∙ ദിവസേന രണ്ടു നേരം കുളി പതിവാക്കുക.

∙ എരിവ്, പുളി, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക.

∙ വേനൽക്കാലത്ത് പകൽമയക്കം ആകാമെന്ന് ആയുർവേദം വിധിച്ചിട്ടുണ്ട്.

Advertisment