Advertisment

വിദ്യാർത്ഥിനിക്ക് നിരന്തരം അശ്ലീല സന്ദേശം; പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ  അറസ്റ്റിൽ

author-image
neenu thodupuzha
New Update

ടകര: വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ

Advertisment

സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണ(53)നാണ് അറസ്റ്റിലായത്.

publive-image

നിരന്തരം  അശ്ലീല വാട്സ് ആപ്പ് സന്ദേശമയച്ചതിനെത്തുടർന്ന് വിദ്യാർത്ഥിനി അധ്യാപികയുമായി  തിങ്കളാഴ്ച്ച പരാതി നൽകുകയായിരുന്നു.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ സ്കൂളിലും പുറത്തും സംഘടിച്ചത് സംഘർഷത്തിനിടയാക്കി. ചോമ്പാല പോലീസ് സ്കൂളിലെത്തി പ്രിൻസിപ്പാളിനെ കസ്റ്റഡിയിലെടുത്ത്  അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisment