Advertisment

ചാലക്കുടിയിൽ നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച്   രണ്ടു സ്ത്രീകൾക്ക്  ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

author-image
neenu thodupuzha
New Update

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു.  ഇന്ന്  രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലായിരുന്നു  അപകടം.

Advertisment

publive-image

കാൽനടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്.

നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. പള്ളിയിലേക്ക് പോകുന്ന സമയത്താണ് അന്നുവിനെ കാര്‍ ഇടിച്ചത്.

റോഡില്‍ വളവുള്ള ഭാഗമാണിത്. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ തോമസ് ചാലക്കുടി സെന്റ്  ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം   മോര്‍ച്ചറിയില്‍.

Advertisment