Advertisment

വധശ്രമ കേസിലെ പ്രതി വിദേശത്തേക്ക് കടക്കാൻ  തയ്യാറെടുക്കവെ അറസ്റ്റിൽ; ഒളിവിൽ കഴിഞ്ഞത് നെയ്യാർഡാമിലെ  തുരുത്തിൽ 

author-image
neenu thodupuzha
New Update

തിരുവനന്തപുരം:  വിദേശത്ത് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ.

Advertisment

തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി ഡാനിയലിന്റെ മകൻ സജികുമാറാ(44)ണ് അറസ്റ്റിലായത്.

publive-image

പാലോട് ഇടവം ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിലെ ഉത്സവത്തിന് കലാ പരിപാടിക്കിടെ  ഇടവം സ്വദേശി അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ  കഴിയുകയായിരുന്നു ഇയാൾ.

വിദേശത്ത് നിന്ന് അവധിക്ക് വന്ന പ്രതി സംഭവശേഷം നെയ്യാർഡാമിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. മംഗലാപുരം വഴി വ്യാഴാഴ്ച്ച വിദേശത്ത് കടക്കാൻ ശ്രമിക്കവെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  അറസ്റ്റു ചെയ്യുകയായിരുന്നു.

മുമ്പ് മൂന്ന് പ്രതികളെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Advertisment