Advertisment

സ്ത്രീകളുടെ വിവാഹ പ്രായപരിധി: സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സ്ത്രീകളുടെ വിവാഹ പ്രായപരിധി 21 ആക്കാനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച നിയമ ഭേദഗതിക്കെതിരേ കേരളം കേന്ദ്രത്തിനു കത്ത് അയച്ചു. നിയമഭേദഗതിയില്‍ അഭിപ്രായം അറിയിക്കാന്‍ കേന്ദ്ര വനിതാ കമ്മിഷന്‍, സംസ്ഥാന വനിതാ ശിശു വികസന വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. ഇതിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ കക്ഷികള്‍ നിയമ ഭേദഗതിയെ എതിര്‍ക്കുന്നുണ്ട്.

Advertisment

publive-image

വോട്ട് 18 വയസായാല്‍ ചെയ്യാനാകുന്ന പെണ്‍കുട്ടി വിവാഹ കഴിക്കാന്‍ 21 വയസുവരെ കാത്തിരിക്കണമെന്നു പറയുന്നത് ശരിയല്ലെന്ന് കത്തില്‍ കേരളം ചൂണ്ടിക്കാണിക്കുന്നു. പോക്‌സോ നിയമം പ്രകാരം സമ്മതപ്രകാരമുള്ള ശാരീരിക ബന്ധത്തിന് 18 വയസ് കഴിഞ്ഞവര്‍ക്ക് തടസമില്ലെന്നതും കത്തിലുണ്ട്.

2021 ഡിസംബറില്‍ ലോക്‌സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. പെണ്‍കുട്ടികളുടെ നിയമപരമായ വിവാഹപ്രായം യുവാക്കളുടേതിനു സമാനമായി, 18 ല്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള പ്രമേയം കേന്ദ്ര മന്ത്രിസഭ 2021-ല്‍ പാസാക്കിയിരുന്നു.

2020 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹപ്രായം ഉയര്‍ത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അതിനു ഒരു വര്‍ഷത്തിനു ശേഷമായിരുന്നു തീരുമാനം. മന്ത്രിസഭ അംഗീകരിച്ചതിനെത്തുടര്‍ന്ന്, 2006-ലെ െശെശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും തത്ഫലമായി പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇടതു മുന്നണിയില്‍ കെ.ബി ഗണേശ് കുമാര്‍ അടക്കം വിവാഹപ്രായം ഉയര്‍ത്തുന്നതിനെ അനുകൂലിക്കുന്ന നിലപാടുകാരാണ്. അതിനിടെ സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കണമെന്ന ഹര്‍ജി സുപ്രിംകോടതി അടുത്തിടെ തള്ളിയിരുന്നു. നിയമനിര്‍മ്മാണം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് സുപ്രീംകോടതി ചൂണ്ടികാട്ടി.

Advertisment