Advertisment

ബൈക്കില്‍ സഞ്ചരിച്ച വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം; ആക്രമണം പള്ളിയിൽ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ 

author-image
neenu thodupuzha
New Update

കണ്ണൂര്‍: ഇരിക്കൂറില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളകു പൊടി വിതറി മൂന്നംഗ സംഘം അക്രമിച്ചു.  ഇരിക്കൂറിലെ വ്യാപാരിയായ മാങ്ങാടന്‍ അബൂബക്കര് ഹാജിയെ അക്രമിച്ചത്. ബഹളം കേട്ട് ആളുകൾ എത്തിയപ്പോൾ അക്രമികള്‍ രക്ഷപ്പെട്ടു.

Advertisment

publive-image

ബുധനാഴ്ച രാത്രി എട്ടരയ്ക്കാണ് സംഭവം. നിലാമുറ്റം പളളിയില്‍ നിന്നും നമസ്കാരം കഴിഞ്ഞ് അബൂബക്കര്‍ ഹാജി വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ്  അക്രമമുണ്ടായത്.

ഹെല്‍മറ്റും മാസ്കും ധരിച്ചിരുന്നതിനാല്‍ അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ അബൂബക്കര്‍ ഹാജി ചികിത്സ തേടി.

സംഭവത്തില്‍ ഇരിക്കൂര്‍ പോലീസ് അന്വേഷണം തുടങ്ങി. കവര്‍ച്ച ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സൂചന. പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും  വിവരമൊന്നും ലഭിച്ചിട്ടില്ല.

Advertisment