Advertisment

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി കവർച്ച; യുവാവിനെ വളഞ്ഞിട്ടു പിടികൂടി നാട്ടുകാർ

author-image
neenu thodupuzha
New Update

കണ്ണൂർ: ഇരിട്ടിക്കടുത്തെ പേരട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കളിത്തോക്ക് ചൂണ്ടി കവർച്ച. സ്ഥാപനത്തിൽനിന്ന് ഒരു ലക്ഷം രൂപ കവർച്ച ചെയ്ത യുവാവിനെ നാട്ടുകാർ ചേർന്ന് വളഞ്ഞിട്ടു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

Advertisment

publive-image

പേരട്ട സ്വദേശി അബ്ദുൾ ഷുക്കൂറാണ്‌ പോലീസിന്റെ പിടിയിലായത്. പേരട്ട ടൗണിൽ പ്രവർത്തിക്കുന്ന ആശ്രയ ഫിനാൻസേഴ്‌സെന്ന സ്ഥാപനത്തിൽ വ്യാഴാഴ്ച്ച വൈകുന്നേരം  നാലരയ്ക്കാണ് ഇരുചക്രവാഹനത്തിൽ ഷുക്കൂർ എത്തിയത്.

പ്രതി സ്ഥാപനത്തിലേക്ക് കയറി  വനിതാ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് ഡ്രോയറിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി സ്‌കൂട്ടറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.

ഇതിനിടെ ജീവനക്കാരി ബഹളം വച്ചതോടെ തൊട്ടടുത്ത കടകളിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഓടിക്കൂടി പ്രതിയെ പിടികൂടുകയായിരുന്നു. പരിശോധനയിൽ   കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് വ്യക്തമായി. പ്രതിയെ  പോലീസ് ചോദ്യം ചെയ്തുവരികയാണ്.

 

Advertisment