Advertisment

തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച 88 ശതമാനത്തിന് രോഗലക്ഷണങ്ങളില്ല, 84 ശതമാനം മരണം മറ്റ് രോഗങ്ങൾ കൊണ്ട്: ആരോഗ്യമന്ത്രി

New Update

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് 19 സ്ഥിരീകരിച്ച 88 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്കർ. കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരിൽ 84 ശതമാനത്തിന്റെയും മരണകാരണം മറ്റ് രോഗങ്ങളാണെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

തമിഴ്‌നാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് 17,082 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 11,131 പോസിറ്റിവ് കേസുകൾ ചെന്നൈയിലാണ്. സംസ്ഥാനത്ത് 118 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ നടത്തുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 4.21 ലക്ഷം ടെസ്റ്റുകളാണ് സംസ്ഥാനം നടത്തിയത്. കൂടുതൽ ടെസ്റ്റുകൾ നടത്തുക എന്നതാണ് സർക്കാർ ലക്‌ഷ്യം. അത് മാത്രമാണ് രോഗ വ്യാപനത്തിന്റെ വിവരം മനസ്സിലാക്കാൻ സഹായിക്കുക. ഇതിനനുസരിച്ചാണ് ചികിത്സാനയം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തമിഴ്‌നാട്ടിൽ മരിച്ചവരിൽ അമ്പത് ശതമാനംപേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. കൂടുതൽപ്പേരും ഡയബെറ്റിസ് ഹൈപ്പർടെൻഷൻ എന്നീ രോഗങ്ങൾക്ക് ചകിത്സതേടിയവരാണെന്നും മന്ത്രി പറഞ്ഞു.

covid 19 corona virus
Advertisment