Advertisment

ജെന്നിഫര്‍ മ്യൂസിയത്തില്‍ പോയി, സ്വന്തം ഹൃദയം കാണാന്‍!

author-image
athira p
New Update

ലണ്ടന്‍: ജെന്നിഫര്‍ സറ്റണ്‍ എന്ന മുപ്പത്തെട്ടുകാരി ലണ്ടനിലെ പ്രശസ്തമായ ഹണ്ടേറിയന്‍ മ്യൂസിയം സന്ദര്‍ശിച്ചത് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. കാരണം, ജെന്നിഫര്‍ മ്യൂസിയത്തില്‍ പോയത് സ്വന്തം ഹൃദയം കാണാനായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അവരുടെ ഹൃദയം മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് വെച്ചത്.

Advertisment

publive-image

യു.കെയില്‍ വെച്ച് ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ന് നീക്കം ചെയ്ത അവരുടെ സ്വന്തം ഹൃദയമാണ് ഹണ്ടേറിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.

എന്റെ അവയവം താന്‍ ജീവിച്ചിരിക്കെ ഒരു പ്രദര്‍ശന വസ്തുവായി കാണാന്‍ കഴിഞ്ഞത് തീര്‍ത്തും അവിശ്വസനീയമായ അനുഭവമായിരുന്നു, ഹാംഷെയറിലെ റിങ്വുഡ് സ്വദേശിയായ ജെന്നിഫര്‍ പറഞ്ഞു. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു.

16 വര്‍ഷമായി മറ്റൊരാളുടെ ഹൃദയവുമായാണ് ജെന്നിഫര്‍ ജീവിക്കുന്നത്. യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് തന്റെ ആരോഗ്യ പ്രശ്നത്തെ കുറിച്ച് ജെന്നിഫര്‍ മനസിലാക്കുന്നത്. ചെറിയ വ്യായാമങ്ങള്‍ പോലും ചെയ്യാന്‍ പ്രയാസപ്പെടുന്നതായിരുന്നു പ്രശ്നം. "റെസ്ട്രിക്ടീവ് കാര്‍ഡിയോമയോപ്പതി' എന്ന ഗുരുതരമായ രോഗാവസ്ഥയായിരുന്നു ജെന്നിഫറിന്. ശരീരത്തിന് ചുറ്റും രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരുന്ന അവസ്ഥ. ഹൃദയം മാറ്റിവെക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് വന്നതോടെ ജെന്നിഫര്‍ അതിന് തയ്യാറാവുകയായിരുന്നു.

2007 ജൂണിലാണ് ജെന്നിഫറിനു ചേരുന്ന ഹൃദയം ലഭിക്കുന്നത്. തന്റെ 'പഴയ' ഹൃദയം പ്രദര്‍ശനത്തിനായി ഉപയോഗിക്കുന്നതിന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന് അവര്‍ അനുമതി നല്‍കി.

Advertisment