Advertisment

കുവൈത്തിലെ 91 ശതമാനം ഗാർഹികത്തൊഴിലാളികളുടെയും പാസ്സ്‌പോർട്ട് തൊഴിലുടമയുടെ കൈവശം; റിപ്പോർട്ട്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

Image result for പാസ്സ്‌പോർട്ട്

കുവൈത്തിലെ 91 ശതമാനം ഗാർഹികത്തൊഴിലാളികളുടെയും പാസ്സ്‌പോർട്ട് തൊഴിലുടമയുടെ കൈവശമെന്നു റിപ്പോർട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2015 ൽ പാസ്സാക്കിയ ഗാർഹികത്തൊഴിൽ നിയമപ്രകാരം പാസ്സ്പോർട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഈ കണ്ടെത്തൽ.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ മൂന്നു വര്‍ഷം മുൻപ് നടപ്പാക്കിയ ഗാർഹികത്തൊഴിൽ നിയമത്തിനു പൊതുജനങ്ങൾക്കിടയിൽ കാര്യമായ അവബോധം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 62.2 ശതമാനം തൊഴിലുടമകൾക്കും 71.51 ശതമാനം തൊഴിലാളികൾക്കും പുതിയ നിയമത്തെ കുറിച്ച് അറിവിലെന്നു റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത 91.9% തൊഴിലുടമകളും തൊഴിലാളികളുടെ പാസ്പ്പോർട്ട് കൈവശം വെക്കുന്ന കാര്യം സമ്മതിക്കുന്നുണ്ട്. ഗാർഹിക മേഖലയിലാണ് കുവൈത്തിലെ വിദേശ കുടിയേറ്റക്കാരിൽ 27 ശതമാനവും ജോലി ചെയ്യുന്നത്. അഞ്ചു വര്‍ഷം പൂർത്തിയാക്കിയ തൊഴിലാളി പിരിഞ്ഞു പോകുമ്പോൾ ഓരോ വർഷവും 15 ദിവസത്തെ ശമ്പളം എന്ന തോതിൽ സേവനാനന്തര ആനുകൂല്യം നൽകണമെന്നതാണ് നിയമം എന്നാൽ ഭൂരിപക്ഷം ഗാർഹിക തൊഴിലാളികൾക്കും ഇത് നിഷേധിക്കപ്പെടുന്നു. 38 ശതമാനം സ്പോൺസർമാരും തൊഴിലാളികളെ 10 മണിക്കൂറിലധികം ജോലി ചെയ്യിപ്പിക്കുന്നുവെന്നതാണ് മറ്റൊരു കണ്ടെത്തൽ. 40 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് അധിക ജോലിക്കുള്ള പ്രതിഫലം ലഭിക്കുന്നത്. സ്‌പോൺസർഷിപ്പ് സമ്പ്രദായം അവസാനിപ്പിക്കണം. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനായി ദ്വിഭാഷികളായ ഉദ്യോഗസ്ഥരെ നിയമയ്ക്കണം. വ്യാജഒളിച്ചോട്ടപരാതികള് ഇല്ലാതാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം തുടങ്ങിയ നിർദേശങ്ങലും മനുഷ്യാവകാശ സമിതിയുടെ പഠന റിപ്പോർട്ട് മുന്നോട്ടു വെക്കുന്നു

Advertisment