Advertisment

‘96’ കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി

author-image
ഫിലിം ഡസ്ക്
New Update

publive-image

സ്നേഹിക്കുന്നവരുടെ മനസിനെ തൊട്ടുണർത്തി 96 തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിലെ ഓരോ ഗാനങ്ങളും ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപേ ജനങ്ങൾ ഹ്യദയത്തിലേറ്റി. തിയേറ്റര്‍ കളക്ഷന്റെ കാര്യത്തിലും 96 മുന്നിലാണ്. ഏഴുകോടി രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും മാത്രമായി നേടിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിയത്. 18 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രമായി 7.02 കോടി രൂപ ചിത്രം നേടി. 1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. സി. പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്കര്‍, ഗൌരി ജി. കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Advertisment