സ്‌കൂള്‍ ജീവിതത്തിലെ പ്രണയം; ’96’ ലെ പ്രേക്ഷകർ കാണാത്ത മറ്റൊരു രംഗംകൂടി

ഫിലിം ഡസ്ക്
Wednesday, December 5, 2018

തൃഷയും വിജയ് സേതുപതിയും ഒന്നിച്ച പ്രണയചിത്രം 96ല്‍ നിന്നും നീക്കം ചെയ്ത സീന്‍ പുറത്തുവിട്ടു. സ്‌കൂള്‍ ജീവിതത്തിലെ പ്രണയരംഗമാണ് പുറത്തുവിട്ടത്. രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഇപ്പോള്‍.

റാം എന്ന കഥാപാത്രമായ് വിജയ് സേതുപതിയും ജാനകി എന്ന കഥാപാത്രമായി തൃഷയും വെള്ളിത്തരിയിൽ തിളങ്ങി. റാമിന്റെയും ജാനകിയുടെയും സ്കൂൾ കാലഘട്ടത്തിലെ ഒരു പ്രണയരംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

×