Advertisment

ഹിറ്റ്ലറുടെ കാലത്ത് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട 97 കാരിക്ക് മുന്നിൽ കോവിഡും മുട്ടുമടക്കി

New Update

ലണ്ടൻ: ഹിറ്റ്ലറുടെ കാലത്ത് കുപ്രസിദ്ധമായ ഓഷ്‌വിറ്റ്സ് തടങ്കൽപ്പാളയത്തിൽ നിന്ന് രക്ഷപ്പെട്ട ലില്ലി ഈബർട്ട് എന്ന 97കാരി കോവിഡിനെ അതി ജീവിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .

Advertisment

publive-image

ലില്ലി ഈബർട്ടിൻ്റെ ചെറുമകനായ ഡോവ് ഫോർമാൻ ട്വിറ്ററിലൂടെ അവരുടെ ചിത്രം പങ്കുവച്ചിരുന്നു. ഡോവ് ഫോർമാന്റെ ട്വീറ്റ് വൈറലാകുകയും രണ്ട് ലക്ഷത്തിലധികം ലൈക്കുകളും 17,000 റീട്വീറ്റുകളും പോസ്റ്റിന് ലഭിക്കുകയും ചെയ്തു

കോവിഡ് -19 ൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം തിങ്കളാഴ്ച ഗുഡ് മോർണിംഗ് ബ്രിട്ടൻ ഷോയിൽ ലില്ലി എബർട്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ഷോയിൽ അവരുടെ അനുഭവവും പങ്കുവച്ചിരുന്നു. ജനുവരി 27 ന് നടന്ന ഹോളോകാസ്റ്റ് മെമ്മോറിയൽ ദിനത്തിന് മുന്നോടിയായാണ് അവർ ഷോയിൽ പങ്കെടുത്തത്.

covid 19 holocaust survivor
Advertisment