Advertisment

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71 കാരന്‍ പിടിയില്‍; വിവരം പുറത്തറിഞ്ഞത് 13കാരിയുടെ പരാതിയില്‍

New Update

ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം 100ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 71 കാരനെതിരെ കുറ്റങ്ങള്‍ ചുമത്തി. ഹാര്‍വേ ജോസഫ് ഫൗണ്ടെയ്ന്‍ എന്നയാളാണ് ഏപ്രില്‍ ഒമ്പതിന് 13 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

1970 മുതല്‍ നിരവധി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് പറയുന്നു. ലൂസിയാന പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

ഇപ്പോള്‍ 50 ബലാത്സംഗ കേസുകളിലാണ് ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയത്. ഈ മാസമാണ് ഇയാളുടെ ക്രൂരത പുറം ലോകമറിഞ്ഞത്. ഇയാളില്‍നിന്ന് പീഡനമേറ്റ പെണ്‍കുട്ടി അധികൃതരോട് സംഭവം തുറന്നു പറഞ്ഞതോടെ വെളിപ്പെടുത്തലുമായി കൂടുതല്‍ ഇരകള്‍ രംഗത്തെത്തുകയായിരുന്നു. അവസാനമായി 13 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

Advertisment