“ഒരു ടേമില്‍ ഒരു പുസ്തകം” സി ബി എസ് സിയും അമിതഭാരം കുറയ്ക്കുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, May 26, 2018

ന്യൂഡല്‍ഹി: ഒരു ടേമില്‍ ഒരു പുസ്തകം എന്ന രീതിയിലേക്ക് അടുത്ത അധ്യയനവര്‍ഷത്തോടെ കേന്ദ്ര സിലബസിലുള്ള സ്‌കൂളുകള്‍ മാറുമെന്ന് കേന്ദ്രം . മൂല്യ വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, കായികവിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍കൂടി സിലബസില്‍ ഉള്‍പ്പെടുതും

ടേം അനുസരിച്ച് എന്‍.സി.ഇ.ആര്‍.ടി. പാഠ്യപദ്ധതി ക്രമീകരിക്കാനും അതനുസരിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കാനുമാണ് ആലോചിക്കുന്നത് . ഇപ്പോള്‍ ഏല്ലാ ടേമിലേക്കുമുള്ള പാഠ്യഭാഗങ്ങളടങ്ങിയ പുസ്തകങ്ങള്‍ വിദ്യാര്‍ഥികള്‍ എല്ലാ ദിവസവും കൊണ്ടുവരേണ്ട നിലയാണ്. ഇത് അമിതഭാരമാണ് വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നത്. അതിനുപകരം, ഓരോ ടേമിനും ആവശ്യമായ പാഠ്യഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ തയ്യാറാക്കും. മൂന്ന് ടേമിനും വെവ്വേറെ പുസ്തകങ്ങളായിരിക്കും

സി.ബി.എസ്.ഇ. അടക്കം എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് വലിയ ആശ്വാസമാകും തീരുമാനം. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പാഠ്യപദ്ധതി പുനഃക്രമീകരിക്കുന്നത്. പാഠ്യപദ്ധതി ലഘൂകരണം സംബന്ധിച്ച് മാനവശേഷി വികസനമന്ത്രാലയം ജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടിയിരുന്നു. 37,000 നിര്‍ദേശങ്ങള്‍ ലഭിച്ചു. ഈ നിര്‍ദേശങ്ങള്‍ ഒരു വിദഗ്ധസമിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, നടപ്പാക്കാന്‍ സാവകാശം വേണം. ഒക്ടോബറിലാണ് പുസ്തകങ്ങളുടെ അച്ചടിനടത്തേണ്ടത്. അതിനുമുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അതിനാല്‍ ഈ അധ്യയനവര്‍ഷം നടപ്പാവില്ല. അടുത്ത അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കും

×