Advertisment

ഹവല്ലിയില്‍ നിന്ന് പന്ത്രണ്ടോളം പ്രവാസികളുമായി പോയ ബസ് പിടിച്ചെടുത്തു

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഹവല്ലിയില്‍ നിന്ന് 12 പ്രവാസികളെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബസ് പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബസിലുണ്ടായിരുന്നവര്‍ക്ക് കര്‍ഫ്യൂ പാസുകളില്ലായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

ഐസൊലേറ്റഡ് പ്രദേശങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ ശ്രമിച്ചതിനും കര്‍ഫ്യൂ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഹവല്ലിയില്‍ താമസിക്കുന്നവര്‍ പുറത്തു പോകാതിരിക്കാന്‍ സുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Advertisment