Advertisment

കുവൈറ്റില്‍ മനുഷ്യക്കടത്തിലൂടെ കമ്പനി സമ്പാദിച്ചത് 20 മില്യന്‍ കെഡി

New Update

കുവൈറ്റ് : കുവൈറ്റില്‍ മനുഷ്യക്കടത്തിലൂടെ 20 മില്യന്‍ കെഡി സമ്പാദിച്ച കമ്പനി കണ്ടെത്തി . മനുഷ്യക്കടത്ത് തടയാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് പുതിയ കമ്പനിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 10000ത്തോളം പ്രവാസി തൊഴിലാളികളെ കുവൈറ്റിലേക്ക് എത്തിച്ച് ഈ കമ്പനി 20 മില്യന്‍ കെഡിയാണ് സമ്പാദിച്ചത്.

Advertisment

publive-image

സര്‍ക്കാര്‍ കരാര്‍ എന്ന വ്യാജേന 2000 കെഡിയും റസിഡന്‍സിന് 500കെഡിയും എന്ന നിരക്കില്‍ ഓരോ തൊഴിലാളിയില്‍ നിന്നും ഈടാക്കിയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. വന്‍ തുകയ്ക്ക് പ്രവാസികളെ കടത്തിക്കൊണ്ടു പോയതായും ബംഗ്ലാദേശ് തൊഴിലാളികളെ കൊണ്ടു വന്നതായും ആരോപിച്ച് കമ്പനിയ്‌ക്കെതിരെ സുരക്ഷാ കേന്ദ്രങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

കമ്പനിയ്ക്ക് ബംഗ്ലാദേശില്‍ പ്രതിനിധികളുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് കമ്പനി ഉടമകള്‍ വന്‍തുക സമ്പാദിച്ചത്.

kuwait kuwait latest
Advertisment