Advertisment

ചികിത്സക്ക് വഴിയില്ല, അടച്ചുറപ്പുള്ള വീടുമില്ല. കനിവുള്ളവരുടെ കാരുണ്യം തേടി ഒരു കുടുംബം

New Update

publive-image

Advertisment

മണ്ണാർക്കാട്: നന്മ നിറഞ്ഞവരുടെ കാരുണ്യം തേടി കാത്തിരിക്കുകയാണ് കാഞ്ഞിരം പൂഞ്ചോലചെട്ടിപള്ളിയാലിൽ വീട്ടിൽ മാരിയപ്പൻ. പ്ലാസ്റ്റിക് ഷീറ്റു കൊണ്ട്മറച്ച ഒരു കുടിലിലാണ് ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നനാലംഗ കുടുംബം നരകിച്ചു കഴിയുന്നത്.

അധ്വാനിച്ച് കുടുംബം പുലർത്തിയിരുന്ന കൂലി തൊ‌ഴിലാളിയായിരുന്ന മാരിയപ്പന്റെ കാൽവിരലിന് ഗുരുതരമായ പഴുപ്പ് രോഗം ബാധിച്ചത് മുതൽ കടവും പ്രയാസങ്ങളുമായി ജീവിതത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഇവർ.

താമസിക്കുന്ന വീടിന് യാതൊരു സുരക്ഷയുമില്ല. പൂഞ്ചോല പള്ളിയിൽ നിന്നും സഹായമായി കിട്ടിയ ബാത്ത് റൂമിനോട് ചേർന്നു കെട്ടിയുണ്ടാക്കിയ കുടിലിലാണ് താമസം. ഭാര്യ രാധ അയൽ വീടുകളിൽജോലികൾ ചെയ്തു കൊടുത്താണ് കുടുംബം കഴിയുന്നത്.

താമസിക്കുന്ന നാല് സെന്റ് സ്ഥലം ചികിത്സക്കായി കടം വാങ്ങിച്ച വകയിൽ കടത്തിലുമാണ്. നാല്, അഞ്ച് ക്ലാസ്സുകളിൽപഠിക്കുന്ന രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. അടച്ചുറപ്പുള്ള ഒരു വീടെങ്കിലും സ്വന്തമാക്കാൻ സുമനസുകളുടെ കാരുണ്യം തേടിയുള്ള കാത്തിരിപ്പിലാണ് ഈ സാധു കുടുംബം. ഫോൺ:7560904119

palakkad news
Advertisment