Advertisment

മാസ്ക് ധരിക്കാതിരുന്നാലും സമൂഹ അകലം പാലിക്കാതിരുന്നാലും 1000 റിയാല്‍ പിഴ , സ്ഥാപനങ്ങളിലെ നിയമ ലംഘനത്തിന് 10,000 റിയാല്‍ പിഴ ചുമത്തും.

author-image
admin
New Update

റിയാദ് : രാജ്യത്ത് കോവിഡ്19 വൈറസ്‌ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ എര്‍പെടുത്തുന്നു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം റിയാല്‍ പിഴ ചുമത്തും ആരോഗ്യവകുപ്പി​​െൻറ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കും ​ 10,000 റിയാലും പിഴ ചുമത്തും . അതേസമയം പരിമിതമായ എണ്ണം ആളുകൾ പ​െങ്കടുക്കുന്ന ഒത്തുചേരലുകൾക്ക്​ അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment

publive-image

മാളുകളുടെയും കച്ചവടകേന്ദ്രങ്ങളുടെയും കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്​താക്കളുടെയും ശരീരോഷ്​മാവ്​ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്താതിരിക്കുക, തറയുൾപ്പെടെ സ്​ഥാപനം ശുചിയാക്കാതിരിക്കുക, മാളുകളിലെ കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും വസ്​ത്രശാലകളിലെ ഡ്രസ്സിങ്​ റൂമുകളും അടച്ചുപൂട്ടാതിരിക്കുക തുടങ്ങിയവയെല്ലാം പ്രോ​േട്ടാകോൾ ലംഘനമാണ്,  ശ്രദ്ധയില്‍ പെട്ടാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തും.

വിശ്രമ കേ​​ന്ദ്രങ്ങളിലും ഫാമുകളിലും  വീടുകളിലും  50ൽ കൂടാത്ത ആളുകൾക്ക്​ സംഗമങ്ങൾ നടത്താം. കല്യാണം, പാർട്ടികൾ തുടങ്ങിയ സാമൂഹിക പരിപാടികൾ നടത്തുമ്പോള്‍  അനു വദനീയമായ പരമാവധി ആളുടെ ആളുകളുടെ എണ്ണം 50 ആയിരിക്കും. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള സമൂഹ അകലം കൃത്യമായി പാലിക്കണം

മൂക്കും വായും ശരിയായി മൂടുന്ന വിധമുള്ള മാസ്​കാണ്​ ധരിക്കേണ്ടത് മെഡിക്കൽ മാസ്​കോ തുണികൊണ്ടുള്ള മാസ്​കോ​ ധരിക്കാത്തവരെ  സ്​ഥാപനത്തിനുള്ളി​ലേക്ക്​ പ്രവേശിപ്പിക്കുക, കവാടങ്ങളിൽ സ്​റ്റെറിലൈസറുകൾ, അണുനാശിനികൾ എന്നിവ ലഭ്യമാക്കാതിരിക്കുക, ഇതെല്ലാം നിയമലംഘനമായി കണ്ട് പിഴ ചുമത്തും വീണ്ടും നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഇരട്ടി പിഴ ചുമത്തും. ശരീ​രോഷ്​മാവ്​ പരിശോധിക്കാൻ വിസമ്മതിക്കുക, ശരീരോഷ്​മാവ്​ 38 ഡി​ഗ്രി സെൽഷ്യസിന്​ മുകളിൽ ഉയരുമ്പോള്‍ നടപടികൾ പാലിക്കാതിരിക്കുക തുടങ്ങിയവ ​പ്രോട്ടോക്കോള്‍ ലംഘനങ്ങളിൽപെടും കോവിഡ് വ്യാപനം തടയുന്നതിനായി കൈകൊള്ളുന്ന  ആരോഗ്യ രംഗത്തെ മുന്‍കരുതല്‍ നടപടിയുമായി എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

Advertisment