Advertisment

ഇന്ത്യക്കാര്‍ കുരങ്ങനില്‍ നിന്നല്ല ഋഷിമാരില്‍ നിന്നാണ് ഉണ്ടായത് ; ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി പുതിയ സിദ്ധാന്തമവതരിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി ;താങ്കളുടെ മാതാവ് പശുവാണോ എന്ന് തിരിച്ച് ചോദിച്ച് മഹുവ മൊയ്ത്ര

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ഡാര്‍വിന്‍ സിദ്ധാന്തത്തെ തള്ളി പുതിയ സിദ്ധാന്തമവതരിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി. ലോക്‌സഭയിലായിരുന്നു മുന്‍ കേന്ദ്രമന്ത്രി സത്യപാല്‍ സിംഗിന്റെ പുതിയ സിദ്ധാന്തത്തിന്റെ അവതരണം നടന്നത്. മനുഷ്യാവകാശ നിയമത്തെ കുറിച്ചുള്ള ചര്‍ച്ച ലോക്‌സഭയില്‍ നടക്കുമ്പോളാണ് സത്യപാല്‍ സിംഗിന്റെ ഈ വാക്കുകള്‍.

Advertisment

publive-image

ഇന്ത്യന്‍ സംസ്‌കാരം മനുഷ്യാവകാശത്തിന് പ്രാധാന്യം നല്‍കുന്നില്ല, മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന ആശയത്തിനും പ്രാധാന്യം നല്‍കുന്നില്ല. നമ്മുടെ സംസ്‌ക്കാരം പറയുന്നത്

നമ്മള്‍ ഋഷിമാരുടെ മക്കളാണെന്നാണ്.

നമ്മള്‍ കുരങ്ങന്‍മാരുടെ മക്കളാണെന്ന് കരുതുന്നവര്‍ കരുതിക്കൊള്ളൂ, പക്ഷെ നമ്മുടെ സംസ്‌കാര പ്രകാരം നമ്മള്‍ ഋഷിമാരുടെ മക്കളാണെന്നായിരുന്നു മുന്‍ മുംബൈ പൊലീസ് ചീഫ് കൂടി ആയിരുന്ന സത്യപാല്‍ സിംഗ് പറഞ്ഞത്.

സന്നദ്ധ സംഘടനകളും വിദേശ സംഘടനകളില്‍ നിന്ന് സഹായം നേടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും തീവ്രവാദികളെയും രാജ്യദ്രോഹികളെയും സഹായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മന്ത്രിയുടെ ഈ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ ബെഞ്ചുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. പ്രതിപക്ഷ എം.പിമാരായ മഹുവ മൊയ്ത്രയും കനിമൊഴിയും സത്യപാല്‍ സിംഗിനെതിരെ ആഞ്ഞടിച്ചു.

താങ്കളുടെ മാതാവ് പശുവാണോ എന്നായിരുന്നു മഹുവ മൊയത്രയുടെ ചോദ്യം. നമ്മള്‍ ഹോമോ സാപിയന്‍സ് ആണ്, സഭയും ശാസ്ത്രീയ വീക്ഷണം ഉള്‍പ്പെടുത്തണമെന്നായിരുന്നു കനിമൊഴിയുടെ പ്രതികരണം.

Advertisment