Advertisment

ഏപ്രില്‍ ഒന്നുമുതല്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ അപേക്ഷ ഫോറം , കൂടുതല്‍ സുതാര്യം.

author-image
admin
New Update

റിയാദ്: പാസ്പോര്‍ട്ട്‌ സംബന്ധമായ സേവനങ്ങള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ പുതിയ അപേക്ഷ ഫോറത്തില്‍ അപേക്ഷിക്കണമെന്ന്  ഇന്ത്യന്‍ എംബസി അതികൃതര്‍ അറിയിച്ചു. നിലവില്‍ പഴയ  അപേക്ഷാ ഫോറത്തിലും പുതിയ അപേക്ഷ ഫോറത്തിലും അപേക്ഷകള്‍ സീകരിക്കും .ഏപ്രില്‍ ഒന്നുമുതല്‍ പൂര്‍ണമായി പുതിയ അപേക്ഷ ഫോറത്തില്‍ മാത്രമേ അപേക്ഷ സീകരിക്കുകയുള്ളൂ.

Advertisment

publive-image

മുന്കലാങ്ങളില്‍ പാസ്പോര്‍ട്ട് സംബന്ധമായ വിത്യസ്ത സേവനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ഫോമുകള്‍ പൂരിപ്പിച്ച് നല്‍കേണ്ടിയിരുന്നു .പുതിയ സംവിധാനനത്തില്‍ എല്ലാ സേവനങ്ങളും ഒറ്റ ഫോമില്‍ അവിശ്യമുള്ള  ഭാഗങ്ങള്‍ സെലക്ട്‌ ചെയ്താല്‍ മതി ഉദാഹരണത്തിന് ഒരാളുടെ പാസ്പോര്‍ട്ട് നഷ്ട്ടപെട്ടാല്‍ ,അഡ്രസ്‌ മാറ്റാന്‍ ഡാമേജ് ആയാല്‍, ഫോട്ടോ മാറ്റല്‍ ഒപ്പ് മാറ്റല്‍,ഇ സി ആര്‍ ഉള്ളത് ഇ സി എന്‍ ആര്‍ ആക്കണമെങ്കില്‍, പാസ്പോര്‍ട്ട് പേജ് തീര്‍ന്നാല്‍ കൂടുതല്‍ പേജുള്ള പാസ്പോര്‍ട്ട് ലഭിക്കാന്‍ തുടങ്ങി വിവിധസേവനങ്ങള്‍ക്ക് വിത്യന്സ്തങ്ങളായ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കണമായിരുന്നു പുതിയ അപേക്ഷയില്‍ നമുക്ക് ആവിശ്യമുള്ള സേവനങ്ങള്‍ക്ക് അപേക്ഷയില്‍ മാര്‍ക്ക് ചെയ്ത് നല്‍ക്കാന്‍ കഴിയുന്ന ഏകജാലകസംവിധാനമാണ് ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്നത്.

publive-image

 

പുതിയ അപേക്ഷ ഫോറത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും സൗദിയുടെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് വരുന്ന ആളുകളിലേക്ക്‌ എത്തിക്കാന്‍ സാമുഹ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് പറഞ്ഞു. ദിവസങ്ങള്‍ക്കുമുന്പോ മാസങ്ങള്‍ക്ക് മുന്‍പോ പഴയ അപേക്ഷ മേടിച്ചുവെച്ചവര്‍ പൂരിപ്പിച്ചവര്‍ അപേക്ഷേ കൊടുക്കാന്‍ ഇരിക്കുന്നവര്‍ എല്ലാവരും പ്രത്യേകം നാളെമുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

പാസ്പോര്‍ട്ട് സേവനങ്ങള്‍ അല്ലാതെ മറ്റു സേവനങ്ങള്‍ക്കുള്ള അപേക്ഷ ഫോമും മാറ്റിയിട്ടുണ്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് , എന്‍ ആര്‍ ഇ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ്, സൗദി പി സി സി ,ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് നഷ്ട്ടപെട്ടാല്‍ തുടങ്ങിയ സേവനങ്ങള്‍ക്കുള്ള  അപേക്ഷഫോമിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട് പുതിയ മാറ്റത്തിലൂടെ കൂടുതല്‍ സുതാര്യമായ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്യുന്നതെന്ന് എംബസി അതികൃതര്‍ പറഞ്ഞു.

publive-image

 

വിസിറ്റ് http://www.indianembassy.org.sa

Advertisment