Advertisment

ബൈക്കിലെത്തി മാല മോഷണം നടത്തുന്നയുവാക്കളുടെ സംഘം പാലായിൽ പിടിയിൽ

New Update

Related image

Advertisment

ന്യൂജനറേഷൻ ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം പാലായിൽ പിടിയിലായി. രാത്രികാല വാഹന പരിശോധനയ്ക്കിടയിൽ പാലാ ഡി.വൈ.എസ്.പി.

ഷാജിമോൻ ജോസഫിന്റെ കസ്റ്റഡിയിൽ പ്രതികളിൽ ഒരാൾ പെട്ടതോടെയാണ് വൻ മാല മോഷണസംഘം

കസ്റ്റഡിയിലായത്. വാഹനപരിശോധനയ്ക്കിടയിൽ പിടിയിലായ പിഴക് സ്വദേശി തോട്ടത്തിൽ വീട്ടിൽ ടോം ജോൺ (27) നെ ചോദ്യം ചെയ്യലിൽ നിന്നാണ് ഇയാളുടെ കൂട്ടാളികളും നിരവധി മോഷണക്കേസിൽ പ്രതികളുമായ വൻസംഘത്തെ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്.

പ്ലാശനാൽ നാഗപ്പുഴ വീട്ടിൽ ജീവൻ സജി (20) ,രാമപുരം ചക്കാമ്പുഴ കൊട്ടിച്ചേരിൽ ആനന്ദ്.കെ.സിബി (ഒബാമ-21) രാമപുരം ബസാർ ഭാഗത്ത് ചിറയിൽ അസിൻ (20), അസിന്റെ സുഹൃത്തും രാമപുരം കുന്നപ്പള്ളി ഭാഗത്ത് പുലിയനാട്ട് വീട്ടിൽ അലക്സ് (19), പ്രായപൂർത്തിയാവാത്ത രണ്ടു പേർ എന്നിവരാണ് പാലാ ഡി.വൈ എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

പല ദിവസങ്ങളിൽകോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോലഞ്ചേരി ,ഇടുക്കി ഉപ്പുതറ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല കോട്ടയം ജില്ലയിൽ പാലാ ,വള്ളിച്ചിറ, ഈരാറ്റുപേട്ട

ഇടമറുക് ,മരങ്ങാട്ടുപള്ള മണ്ണക്കനാട് ,പാമ്പാടി കൂരോപ്പട ഭാഗം, ഈരാറ്റുപേട്ട മലമേൽ ഭാഗംഎന്നിവിടങ്ങളിലും അസിൻ, മറ്റൊരു പ്രതിയായ അലക്സുമായി ചേർന്ന് അയൽവീട്ടിൽ നിന്നും,

കിടങ്ങൂരെ ബന്ധുവീട്ടിൽനിന്നും സ്വർണ്ണവും മറ്റൊരു പുരയിടത്തിലിരുന്ന മോട്ടോറും ചെമ്പുപാത്രങ്ങ

ളും മോഷ്ടിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് റോഡിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ, ചെറിയ പെട്ടിക്കടകളും

മറ്റും ഒറ്റയ്ക്ക് നടത്തുന്ന സ്ത്രീകൾ, വഴിയരുകിലെ

വീടുകളിൽ താമസിക്കുന്ന പ്രായമുള്ള സ്ത്രീകൾ ഇവരായിരുന്നുപ്രതികളുടെ ഇരകളിലേറെ

യും ,വഴി ചോദിച്ചും, കടകളിൽ സാധനം വാങ്ങാനെന്ന വ്യാജേനയും കുടിവെള്ളം ചോദിച്ചും

വരെ മോഷണം നടത്തിയതായി പോലീസ്പറഞ്ഞു.

സമാന സ്വഭാവമുള്ള മറ്റു മോഷങ്ങളിൽ ഇവർക്ക്

പങ്കുണ്ടോയെന്ന് വിശദമായ ചോദ്യം ചെയ്തെങ്കിൽമാത്രമേ കണ്ടെത്താനാവു .പ്രതികളെ ഇന്ന്കോ ടതിയിൽ ഹാജരാക്കും.പ്രായപൂർത്തിയാവാത്ത 2 പേർ ജുവൈനൽ ഹോമിലാണ്. പാലാ ഡി.വൈ.എസ്.പി.

ഷാജിമോൻജോസഫ് നേതൃത്വം നല്കിയ അന്വേഷണ സംഘത്തിൽ പാലാ സി.ഐ. രാജൻ കെ അരമന, രാമപുരം സി.ഐ.ജോയി മാത്യു, പാലാ എസ്‌.ഐ. ബിനോദ്കുമാർ, മേലുകാവ് എസ്.ഐ.സന്ദീപ്, മരങ്ങാട്ടുപള്ളി എസ്.ഐ.സിബി തോമസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ അനിൽ കുമാർ, സുനിൽ കുമാർ, രാജേഷ്, ബിജു സ്കറിയ, വിജയകുമാർഡ്രൈവർ അനിൽ എന്നിവരാണ് അന്വേഷണ

സംഘത്തിലുണ്ടായിരുന്നത്. മോഷണം തുടർക്കഥയായ പാലാ പ്രദേശത്ത് പുതിയ സംഭവ

വങ്ങൾ പാലാ പോലീസിന്ഒരു പൊൻ തൂവലാവുകയാണ്.

Advertisment