Advertisment

എകെ ആന്റണിയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത നിലയില്‍

New Update

ഡല്‍ഹി : എകെ ആന്റണിയുടെ ഡ്രൈവര്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ കൃഷ്ണ മേനോന്‍ മാര്‍ഗിലുള്ള ആന്‍റണിയുടെ ഔദ്യോഗിക വസതിയിൽ ഇന്ന് രാവിലെയാണ് ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിത്.

Advertisment

publive-image

ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശി സഞ്ജയ് സിങ്ങ് (35) ആണ് മരിച്ചത്. ദില്ലിയില്‍ രണ്ട് വര്‍ഷമായി ആന്റണിയുടെ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു . ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ നേരിയ മസ്തിഷ്ക രക്ത സ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Advertisment