Advertisment

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മുമ്പ്‌ നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​റാ​ട്ട് നാ​ട​കം ; ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ധഃ​പ​ത​ന​മാ​ണെ​ന്ന്​ എ.​കെ. ബാ​ല​ൻ

New Update

തി​രു​വ​ന​ന്ത​പു​രം : ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മു​ന്പു നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​തു കോ​ണ്‍​ഗ്ര​സി​ന്‍റെ പൊ​റാ​ട്ട് നാ​ട​ക​മെ​ന്നു നി​യ​മ​മ​ന്ത്രി എ.​കെ. ബാ​ല​ൻ. ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​ത് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ധഃ​പ​ത​ന​മാ​ണെ​ന്നും മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Advertisment

publive-image

ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ദൗ​ത്യം നി​ർ​വ​ഹി​ച്ചു. ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഭാ​ഗ​വും ഗ​വ​ർ​ണ​ർ വാ​യി​ച്ച​തു ന​ല്ല​കാ​ര്യ​മാ​ണ്. ഗ​വ​ർ​ണ​റെ ത​ട​ഞ്ഞ​തു പൊ​തു​സ​മൂ​ഹം അം​ഗീ​ക​രി​ക്കി​ല്ല. എ​ന്തെ​ങ്കി​ലും ചെ​യ്തു​വെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണു പ്ര​തി​പ​ക്ഷം ന​ട​ത്തി​യ​ത്.

സ​ർ​ക്കാ​റും ഗ​വ​ർ​ണ​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സം വ​ർ​ധി​പ്പി​ച്ചു ഭ​ര​ണ​പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​ക എ​ന്ന ഗൂ​ഢാ​ലോ​ച​ന പൊ​ളി​ഞ്ഞു. അ​തി​ലു​ള്ള ജാ​ള്യ​ത മ​റ​ച്ചു​വ​യ്ക്കാ​നു​ള്ള പൊ​റാ​ട്ട് നാ​ട​ക​മാ​ണു നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന​തെ​ന്നും ബാ​ല​ൻ പ​രി​ഹ​സി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ ഗ​വ​ർ​ണ​റോ​ടു ചോ​ദി​ക്കാ​തെ ത​ന്നെ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ൽ വാ​യി​ൽ തോ​ന്നു​ന്ന​തു വി​ളി​ച്ചു​പ​റ​യാ​ൻ ത​ങ്ങ​ളെ കി​ട്ടി​ല്ലെ​ന്നും ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

Advertisment