Advertisment

ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല, നടീ- നടന്മാരെയാണ്; പാര്‍വതിയെ പിന്തുണച്ച് മന്ത്രി എ.കെ. ബാലന്‍

New Update

കാഞ്ഞങ്ങാട്: മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ പാര്‍വതിക്കെതിരെ നടക്കുന്ന പ്രചരണത്തില്‍ ഇടപെട്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നടി പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ലെന്നും വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് അവിടെ തന്നെ തീര്‍ക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.

publive-image

ഈ സംഭവം വലിച്ച് നീട്ടി കൊണ്ട് പോകുന്നത് ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. ‘ജനങ്ങള്‍ ആഗ്രഹിക്കുന്നത് സ്റ്റാറുകളെയല്ല. നടീ- നടന്മാരെയാണ്. ഇത് ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ കണ്ടതാണ്. വിനായകനെ പോലെയുള്ള നടന്മാര്‍ക്ക് അവാര്‍ഡ് കൊടുത്തത് അതിനുള്ള അംഗീകാരമാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് അംഗീകാരം നല്‍കുന്നത് മറ്റ് പലര്‍ക്കും രസിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. അതൊന്നും കാര്യമാക്കുന്നില്ല’ മന്ത്രി പറഞ്ഞു.

parvathy
Advertisment