Advertisment

ഇന്‍സ്റ്റഗ്രാമില്‍ താരമായി 'കുതിരപ്പെണ്‍കുട്ടി': വീഡിയോ വൈറല്‍

New Update

നോര്‍വേ: നായകളെപ്പോലെ നാലുകാലില്‍ നടക്കുന്നതും ചാടുന്നതുമൊക്കെയായിരുന്നു ഇഷ്ടപ്പെട്ട ഹോബി. ക്രമേണ അത്‌ കുതിരകളോടുള്ള ഇഷ്ടമായി. ഇപ്പോഴിതാ കുതിരയെപ്പോലെ ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്ന ഐലയുടെ വീഡിയോ ഇന്‍സ്‌റ്റഗ്രാമില്‍ വൈറലാണ്‌.

പറമ്പിലൂടെ നാലുകാലില്‍ ഓടിച്ചാടി നടക്കുന്ന ഐലന്‌ കുതിരപ്പെണ്‍കുട്ടി എന്നാണ്‌ ഇന്‍സ്റ്റഗ്രാമിലെ വിളിപ്പേര്‌. ഈ വ്യത്യസ്‌തമായ ഹോബി തന്റെ നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണെന്നാണ്‌ ഐലന്‍ പറയുന്നത്‌. തനിക്ക്‌ ഭ്രാന്താണെന്നൊക്കെ പലരും അഭിപ്രായപ്പെടാറുണ്ടെങ്കിലും താന്‍ അതൊന്നും കാര്യമാക്കാറില്ലെന്നും ഐലന്‍ പറയുന്നു.

 

 

Advertisment