Advertisment

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിയ്ക്കും കൈകൊടുത്ത് കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു

New Update

ഡല്‍ഹി : കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ഏക എംപി എ.എം ആരിഫ് സത്യപ്രതിജ്ഞ ചെയ്തു.

Advertisment

publive-image

ഇടതുപക്ഷ എം.പിമാര്‍ കൂടുതല്‍ എത്താറുള്ള കേരളത്തില്‍ നിന്ന് ഒറ്റയാള്‍ മാത്രമായതിനാല്‍ തന്നെ സത്യപ്രതിജ്ഞക്ക് വിളിച്ചപ്പേള്‍ അംഗങ്ങളുടെ ശ്രദ്ധ ആരിഫിലേക്ക് മാറി. സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കൈകൊടുത്തതിന് ശേഷമാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്യാന്‍ എത്തിയത്. മലയാളത്തിലാണ് ആരിഫ് സത്യപ്രതിജ്ഞ ചെയ്തത്.

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഇതിനെ സോണിയാ ഗാന്ധി ശകാരിച്ചു. തുടര്‍ന്ന് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിലപാട് മാറ്റി. തുടര്‍ന്നുള്ളവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.

Advertisment