Advertisment

റിയാദിൽ കായംകുളം സ്വദേശി മരണപ്പെട്ടു.

author-image
admin
New Update

റിയാദ് : കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലം പ്രവാസിയായിരുന്ന ആലപ്പുഴ ജില്ലയിൽ കായംകുളം പത്തിയൂർകാല സ്വദേശി അരിവണ്ണൂർ വീട്ടിൽ രാമകൃഷ്ണപിള്ള മധുസൂധനൻ പിള്ള ( 66 ) വയസ്സ് കഴിഞ്ഞ ദിവസം ഹൃദയ സ്തംഭനം മൂലം മരണപ്പെട്ടു.

Advertisment

publive-image

സൗദീ ഫുഡ് കാറ്ററിംഗ് കമ്പനിയിലെ ഉദ്യോഗസ്ഥനായ മധുസൂധനൻ പിള്ള കഴിഞ്ഞ എട്ട് വർഷമായി റിയാദ് ന്യൂ സനയ്യായിലെ ലാസുർഡി ഗോൾഡ് കമ്പനിയിലെ കാറ്ററിംഗ് സൂപ്പർവൈസറായാണ് ജോലി ചെയ്തിരുന്നതു്. കഴിഞ്ഞ ദിവസം ഉച്ചനേരം ശാരീരിക അസ്വസ്ഥത തോന്നി ഡോക്ടറെ കണ്ട് വന്നതിന് ശേഷം വൈകുന്നേരം കലശലായ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനടി ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ കുഴഞ്ഞു വീഴുകയുമാണുണ്ടായത്.

ഭാര്യ: റിട്ട.അദ്യാപിക രാജലക്ഷ്മി പിളള, ഏക മകൻ ഹരികൃഷ്ണൻ (ദുബായ്). മൃതദേഹം ദുബായ് വഴിയുള്ള കാർഗോ ഫ്ലൈറ്റിൽ നാട്ടിലെത്തിക്കുന്ന ശ്രമവുമായി സൗദീ കാറ്ററിംഗ് കമ്പനി ഉദ്യോഗസ്ഥരും, ലാസുർഡി ഗോൾഡ് കമ്പനി തൊഴിലാളിയും കേളി ന്യൂസനയ്യാ പ്രവർത്തകനുമായ രാജേഷും രംഗത്തുണ്ട്.

Advertisment