Advertisment

കൊല്ലം സ്വദേശി റിയാദില്‍ ടാങ്കർ ലോറി മറിഞ്ഞ് മരണപെട്ടു.

author-image
admin
New Update

റിയാദ്​: സൗദി അറേബ്യയിലെ റിയാദില്‍ ജനാദിരിയയില്‍ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരണപെട്ടു.  വെള്ളിയാഴ്​ച ഉച്ച കഴിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം കടയ്​ക്കൽ മാ​േങ്കാട്​ മുതയിൽ സ്വദേശി പള്ളിക്കുന്നിൽ വീട്ടിൽ നിസാറുദ്ദീൻ (43) ആണ്​ മരിച്ചത്​.

Advertisment

publive-image

റിയാദ്​ നഗരത്തി​െൻറ കിഴക്ക്​ ഭാഗത്ത്​ നദീമിലെ സീവേജ്​ പ്ലാൻറിൽ നിന്ന്​ മാലിന്യം ​കൊണ്ടു പോകുന്ന ടാങ്കർ ലോറിയിലെ ഡ്രൈവറാണ്​ നിസാർ. മാലിന്യം ജനാദിരിയയിലെ പ്ലാൻറിൽ കൊണ്ടുപോയി നിക്ഷേപിച്ച ശേഷം തിരികെ വരു​േമ്പാൾ റോഡിലെ ഡിവൈഡറിൽ ഇടിച്ചുകയറി നിയന്ത്രണം വിട്ട ലോറിയിൽ നിന്ന്​ ടാങ്കർ ഇളകി ​ നിലത്ത്​ വീണ്​ അതിനിടിയിൽ പെട്ടായിരുന്നു ദാരുണമായ അന്ത്യം.

സംഭവസ്ഥലത്ത്​ തന്നെ മരിച്ച നിസാറി​െൻറ മൃതദേഹം പൊലീസ്​ ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ദീർഘകാലം സൗദിയിലുണ്ടായിരുന്ന നിസാർ പുതിയ വിസയിൽ റിയാദിൽ എത്തിയിട്ട്​ രണ്ട്​ വർഷത്തിലേറെയായി.

സലാഹുദ്ദീൻ, ആരിഫ ബീവി ദമ്പതികളാണ്​ മാതാപിതാക്കൾ. ഭാര്യ: സജീല ബീവി. മക്കൾ: മുഫീദ ഫർസാന, മുർഷിദ്​ ഫർസാന. സഹോദരങ്ങൾ: നിഹാസ് (കേരള അറബിക്​ മുൻഷീസ്​ അസോസി യേഷൻ സംസ്​ഥാന സെക്രട്ടറി)​, ഷൈല ബീവി, ഷാമില ബീവി.

Advertisment